മാനന്തവാടി പിലാക്കാവില്‍ പശുക്കിടാവിനെ വന്യമൃഗം കൊന്നു. പിലാക്കാവ് മണിയന്‍ കുന്ന് നടുതൊട്ടിയില്‍ ഉണ്ണിയുടെ പശുക്കിടാവിനെയാണ് കൊന്നത്. കടുവയാണ് കിടാവിനെ കൊന്നതെന്ന് ഉണ്ണി പറഞ്ഞു. വീടിന് സമീപത്തെ എസ്റ്റേറ്റില്‍ മേയാന്‍ വിട്ട 2 വയസുള്ള പശുക്കിടാവാണ് ചത്തത്.ചാടി വീണ കടുവ പശുവിനെ കടിച്ചതായും നാട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ ഓടി പോയതായും ഉണ്ണി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇന്നുച്ചയോടെയാണ് സംഭവം.പ്രസ്തുത എസ്റ്റേറ്റ് വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതാണ്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







