പടിഞ്ഞാറത്തറ : പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാതയ്ക്കായി ജനുവരി ഒന്നു മുതൽ പടിഞ്ഞാറത്തറ ടൗണിൽ നടക്കുന്ന റിലേ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
ക്കൊണ്ട് പൂഴിത്തോട് – ചെമ്പനോട – ചക്കിട്ടപാറ എന്നിവിടങ്ങളിൽ നിന്ന് 100 കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ ജന മുന്നേറ്റ യാത്ര സമര ഭൂമിയിൽ വേറിട്ട ചിത്രമായി മാറി. ഏതൊക്കെ തടസ്സങ്ങൾ വന്നാലും, മനം മടുപ്പിക്കുന്ന ഇടപ്പെടലുകൾ ഉണ്ടായാലും ലക്ഷ്യം കണ്ടേ ഞങ്ങൾ മടങ്ങൂ എന്നു വിളിച്ചോതുന്ന പ്രകടനവും ടൗണിൽ നടന്നു. പതിനഞ്ച് ദിവസം പിന്നിട്ട സമരത്തിന് മത,സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്ന് വലിയ പിന്തുണയാണ് ഇതിനകം ലഭിച്ചുക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ സമര പന്തലിൽ അഭിവാദ്യം അർപ്പിച്ച് തങ്ങളുടെ കൊടി നാട്ടുവാൻ പല സംഘടനകളും ഇതിനകം തയ്യാറായിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ആവശ്യമായ ഇടപ്പെടലുകൾ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാവാത്ത പക്ഷം ചുരത്തിൽ മനുഷ്യ ചങ്ങല , നിർദ്ദിഷ്ട പാതയിലൂടെ യാത്ര, രാപകൽ സമരം എന്നിവ നടത്താനാണ് കർമ്മ സമിതി തീരുമാനം. ഇതോടനുബന്ധിച്ച് നടന്ന പ്രതിഷേധ കൂട്ടായ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ ആധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട് പി കെ അബ്ദുൾ റഹ്മാൻ , പ്രദീപൻ മാസ്റ്റർ സുകുമാരൻ ജോണി നന്നാട്ട് ,വി പി അബ്ദുൾ റഹ്മാൻ , അന്ത്രു ഹാജി, ശകുന്തള ഷണ്മുഖൻ,ബോണി ജേക്കബ് (കേരള കർഷക അതിജീവന സമിതി ) കെ എം ജോസുക്കുട്ടി, മാത്യു പേഴത്തിങ്കൽ, സെമിലി സുനിൽ ,അഗസ്റ്റിൻ അമ്പാട്ട്, ബാബു പുതുപറമ്പിൽ , റഷീദ് ഞർലേരി പ്രസംഗിച്ചു. ജോൺസൺ ഒ ജെ സ്വാഗതവും കമൽ ജോസഫ് നന്ദിയും പറഞ്ഞു. സാജൻ തുണ്ടിയിൽ, ഹംസ നരിപ്പാറ, ബെന്നി മാണിക്കത്ത് , ഷംസു റോയൽ , ജെയിംസ് മാണിക്കത്ത് , സലീം കൈരളി , ഷമീർ കടവണ്ടി,മമ്മുട്ടി കാഞ്ഞായി, ഹാരിസ് കുപ്പാടിത്തറ സജി യു.എസ്, റഷീദ് വാഴയിൽ, നാസർ പടിഞ്ഞാറത്തറ നേത്യത്വം നൽകി

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







