വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് തടയാന്‍ വയനാടിനുവേണ്ടി പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയാറാക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ഈ മാസം അവസാനത്തോടെ പദ്ധതിക്ക് അന്തിമരൂപമാകും. ഇപ്പോഴുള്ള പ്രതിരോധ മാര്‍ഗങ്ങളെ വന്യജീവികള്‍ മറികടക്കുന്ന സ്ഥിതിയുണ്ട്. അതിനാല്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും വന്യമൃഗങ്ങളുടെ അന്നംമുട്ടിക്കുന്ന മഞ്ഞക്കൊന്ന കാട്ടില്‍ നിന്ന് നീക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ നിന്ന് പിടികൂടുന്ന കടുവകളെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കുമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം വനംമന്ത്രി വ്യക്തമാക്കി.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







