പനമരം – പനമരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയെ സംബന്ധിച്ച സെമിനാർ പനമരം ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിവിധ ഹെൽപ്പ് ഡെസ്ക്കുകളുടെ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യടീച്ചറും സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശും നിർവ്വഹിച്ചു. വിവിധ ജനപ്രതിനിധികൾ,വിദ്യാഭ്യാസവകുപ്പ് അധികാരികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സി.കെ മുനീർ അധ്യക്ഷത വഹിച്ചു.രമേശ് കുമാർ എം.കെ സ്വാഗതവും രുഗ്മിണി ടീച്ചർ നന്ദിയും പറഞ്ഞു

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു
തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്







