കല്‍പ്പറ്റ: യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24ന് ലക്കിടിയില്‍ ജില്ലാ പ്രവേശനകവാട പരിസരത്ത് ഉപവസിക്കും. രാവിലെ ഒമ്പതിന് യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്യും. താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്കിനു അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് സമരമെന്നു യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, കണ്‍വീനര്‍ പി.പി. ആലി, ടി. ഹംസ, ടി.ജെ. ഐസക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചുരത്തിലെ ആറ്, എഴ്, എട്ട് മുടിപ്പിന്‍ വളവുകള്‍ വീതികൂട്ടുന്നതിനു വനഭൂമി വിട്ടുകിട്ടിയിട്ടും പ്രവൃത്തി നടത്തുന്നില്ല. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് യാഥാര്‍ഥ്യമാക്കുന്നില്‍ ഉത്തരവാദപ്പെട്ടവര്‍ ഉദാസീനത തുടരുകയാണ്. ചുരത്തിലെ യാത്രാപ്രശ്‌നം മുഖ്യമന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലം ഉണ്ടാകുന്നില്ല. ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത നിര്‍മാണം ലോഞ്ചിംഗില്‍ ഒതുങ്ങി. ഈ പശ്ചാത്തലത്തിലാണ് സമരമെന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു
തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്







