തരുവണ :കോവിഡ് കാലത്തിൻ്റെ ഏറെ സങ്കീർണ്ണതകൾക്ക് ശേഷവും വിദ്യാലയങ്ങളിൽ തസ്തിക നിർണ്ണയം നടത്താത്ത സർക്കാർ നടപടിയിൽ കെ.എ.ടി.എഫ് മാനന്തവാടി സബ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
ആശയ വിനിമയ രംഗത്ത് ഏറെ പുരോഗതിയുള്ള ഈ കാലത്ത് എന്തി നാണ് വിദ്യാലയങ്ങളിലെ തസ്തിക നിർണ്ണയം മാറ്റിവെക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് നിലവിൽ തസ്തിക നിർണ്ണയം നടന്നത്. ഒരോവർഷത്തിലും നടക്കേണ്ട ഈ പ്രക്രിയ നടത്താത്തതിനാൽ നിരവധി ഉദ്യോഗർ ത്ഥികളാണ് പ്രയാസം അനുഭവിക്കുന്നത്. ശിഹാബ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു .ജലീൽ എം.അദ്ധ്യക്ഷത വഹിച്ചു. അക്ബറലി, യൂനുസ്.ഇ, ജി.എം ബനാത്ത് വാല, ഹൈറുന്നിസ.ഇ, ബാസിൽ.ബി, സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു
തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്







