ഫുട്ബോള്‍ ഇതിഹാസം ഡാനി ആൽവസ് അറസ്റ്റിൽ

ബാഴ്‌സലോണ: ബാഴ്‌സലോണയുടെയും ബ്രസീലിന്‍റേയും ഫുട്ബോള്‍ ഇതിഹാസമായ ഡാനി ആൽവസ് ലൈംഗികാതിക്രമ കേസിൽ കാറ്റലൂണിയയില്‍ അറസ്റ്റിൽ എന്ന് റിപ്പോര്‍ട്ട്. 2022 ഡിസംബറില്‍ തനിക്കെതിരെ ഉയര്‍ന്ന പരാതിയിന്‍മേലാണ് ഡാനി ആല്‍വസിന്‍റെ അറസ്റ്റ് എന്നാണ് വിഖ്യാത ഫുട്ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് ബാഴ്‌സലോണയിലെ ഒരു നൈറ്റ് ക്ലബില്‍ വെച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം എന്നാണ് പൊലീസ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

ഡാനിയെ വിചാരണയ്ക്കായി ബാഴ്‌സലോണയിലെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഡാനി ആല്‍വസ് നിഷേധിച്ചിട്ടുണ്ട്. ‘സംഭവസ്ഥലത്ത് ഞാനുണ്ടായിരുന്നു. എന്‍റെ കൂടെ വേറെയും കുറെ പേരുണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് ഇഷ്‌ടപ്പെടുന്ന ആളാണെന്ന് എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. മറ്റാരുടേയും വ്യക്തിത്വത്തിലേക്ക് കടന്നുകയറാതെ ഞാന്‍ ഡാന്‍സ് ആസ്വദിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച വനിത ആരാണെന്ന് തനിക്കറിയില്ല’ എന്നുമാണ് ഡാനി ആല്‍വസിന്‍റെ പ്രതികരണമായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കിയ താരമാണ് മുപ്പത്തിയൊമ്പതുകാരനായ ഡാനി ആല്‍വസ്. ബ്രസീല്‍ കുപ്പായത്തിലും വിവിധ ക്ലബുകളിലുമായി ആല്‍വസ് 43 കിരീടങ്ങളുയര്‍ത്തി. ബാഴ്‌സലോണ, യുവന്‍റസ്, പിഎസ്‌ജി, സെവിയ്യ തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള ബ്രസീലിയന്‍ താരം ഇപ്പോള്‍ മെക്‌സിക്കന്‍ ക്ലബ് പ്യൂമാസിനായാണ് ബൂട്ടണിയുന്നത്. എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയിലുള്ളയാളാണ് ഡാനി ആല്‍വസ്. ബ്രസീല്‍ ദേശീയ ടീമിനായി 126 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടി. ഖത്തറില്‍ അവസാനിച്ച ഫുട്ബോള്‍ ലോകകപ്പില്‍ കാമറൂണിനെതിരായ മത്സരത്തില്‍ ആല്‍വസ് കളത്തിലിറങ്ങിയിരുന്നു. ലോകകപ്പില്‍ കളിക്കുന്ന പ്രായം കൂടിയ ബ്രസീലിയന്‍ എന്ന നേട്ടം ഇതോടെ ഡാനി ആല്‍വസ് സ്വന്തമാക്കിയിരുന്നു.

നെഗ്ഗെറിയ ഫൗലേറി എന്ന തലച്ചോര്‍തീനി, കേരളം വലിയ ആശങ്കയിൽ; പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി ലക്ഷണങ്ങൾ, മുന്നറിയിപ്പ്

സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നെഗ്ഗെറിയ ഫൗലേറി എന്ന അമീബിയയാണ് രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന

ഇനി ടാഗ് ചെയ്ത് കഷ്ടപ്പെടേണ്ട! ഫേസ്ബുക്കിലെ ഫീച്ചർ ഇമ്മിണി വ്യത്യാസത്തിൽ വാട്‌സ്ആപ്പിലും

ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മികച്ച അപ്പ്‌ഡേറ്റുകളാണ് മെറ്റ കൊണ്ടുവരുന്നത്. ഫേസ്ബുക്കിൽ നമ്മളൊരു പോസ്റ്റിട്ടാൽ അത് എല്ലാവരെയും അറിയിക്കാൻ ടാഗ് ചെയ്ത് കഷ്ടപ്പെടേണ്ട അവസ്ഥയായിരുന്നു ഒരു സമയത്ത് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് അവർ

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, എറണാകുളം,

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 280 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 92,000 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കൂടിയത്. 11,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ചൊവ്വാഴ്ച

മുട്ടില്‍ കോളജില്‍ യുജിസി നെറ്റ് പരിശീലന കേന്ദ്രം തുടങ്ങി.

കല്‍പ്പറ്റ: മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പനു കീഴില്‍ യുജിസി നെറ്റ് പരിശീലന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ സമഗ്ര പുരോഗതിക്ക്

സ്വകാര്യതയ്ക്ക് ‘പുല്ലുവില’യാണോ ആപ്പിൾ നൽകുന്നത്? ആപ്പ്‌സ്റ്റോറിൽ നിന്ന് ഡേറ്റിങ് ആപ്പുകൾ ഔട്ട്

ആപ്പിള്‍ ഉന്നയിച്ച ആശങ്കയില്‍ രണ്ട് കമ്പനികളും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ആപ്പിള്‍ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്വൈറല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകളായ ടീ, ടീഓണ്‍ഹര്‍ എന്നിവ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തതായി വ്യക്തമാക്കിയിരിക്കുകയാണ് ആപ്പിള്‍. യൂസര്‍ പ്രൈവസിയിലും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.