വഞ്ഞോട് സ്കൂൾ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായിരുന്ന പാലേരി കുഞ്ഞിരാമൻ നായരുടെ 28ാം മത് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങുകൾ തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു. മികവ് പരീക്ഷ വിജയികൾക്കുള്ള കുഞ്ഞിരാമൻ നായർ എൻഡോവ്മെൻ്റുകൾ സ്കൂൾ മാനേജർ മനോഹർ കരിവള്ളൂർ വിതരണം ചെയ്തു. അനുസ്മരണ പ്രഭാഷണം കെ.ടി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് മനൂപ് ചെറിയാൻ അധ്യക്ഷത വഹിച്ചു.പി.പി മാലതി, സുബൈർ ഗദ്ദാഫി, കെ.കരുണാകരൻ, ശ്രീജിത്ത് .എൻ എന്നിവർ സംസാരിച്ചു.

നെഗ്ഗെറിയ ഫൗലേറി എന്ന തലച്ചോര്‍തീനി, കേരളം വലിയ ആശങ്കയിൽ; പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി ലക്ഷണങ്ങൾ, മുന്നറിയിപ്പ്
സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നെഗ്ഗെറിയ ഫൗലേറി എന്ന അമീബിയയാണ് രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന







