വെള്ളമുണ്ടഃ വെള്ളമുണ്ട വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. യോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,വില്ലേജ് ഓഫീസർ പ്രിയജ.കെ,യൂസഫ്.സി,ടി.നാസർ,കെ.പി രാജൻ,ജോൺസൺ വി.യു തുടങ്ങിയവർ സംസാരിച്ചു.
വില്ലേജ് പരിധിയിലെ
സർക്കാർ ഭൂമി സംരക്ഷണത്തെ സംബന്ധിച്ചും സർക്കാർ ഭൂമിയുടെ കയ്യേറ്റങ്ങളെ കുറിച്ചും സമിതിയിൽ ചർച്ച ചെയ്തു.പട്ടയ പ്രശ്നങ്ങളും അവയുടെ പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു വന്നു.








