കാവുംമന്ദം: വ്യാപാരി യൂത്ത് വിങ്ങ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റിയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി 2023 ഫെബ്രുവരി നാലിന് ശനിയാഴ്ച രാവിലെ 10 മണി മുതൽ കാവുംമന്ദം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, സെക്രട്ടറി കെ ടി ജിജേഷ്, മെഡിക്കൽ കോളജ് ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ എന്നിവർ അറിയിച്ചു. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ എൻ ടി, ചർമ്മ രോഗം, നേത്രരോഗം, അസ്ഥിരോഗം അടക്കമുളള വിഭാഗങ്ങളിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദഗ്ധരായ മെഡിക്കൽ സംഘം രോഗികളെ പരിശോധിക്കും. കാവുംമന്ദം യൂണിറ്റിലെ വ്യാപാര സ്ഥാപനങ്ങളിലോ താഴെപ്പറയുന്ന ഫോൺ നമ്പറുകളിലോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
9746976360, 9567682203, 9048016432

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







