കൽപ്പറ്റ:കൽപ്പറ്റ ഡിപ്പോയിൽ നിന്നും നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെയും ജില്ലയിലെ വിവിധ ഭാഗങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് വഴി കോഴിക്കോട്ടേക്ക് പോകുന്ന രണ്ടു സർവീസുകൾ ആരംഭിച്ചതായി കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദീഖ് അറിയിച്ചു. ഉച്ചയ്ക്ക് 2 30ന് കൽപ്പറ്റയിൽ നിന്നും പുറപ്പെട്ട് മെഡിക്കൽ കോളേജ് വഴി കോഴിക്കോട്ടേക്കും പിന്നീട് വൈത്തിരി, കൽപ്പറ്റ, പടിഞ്ഞാറത്തറ,മാനന്തവാടി വഴി മുള്ളൻ കൊല്ലിയിലേക്കും. രാവിലെ മുള്ളൻകൊല്ലിയിൽ നിന്നും മാനന്തവാടി പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, വൈത്തിരി വഴി കോഴി കോട്ടേക്കുമുള്ള സർവ്വീസും ,ഉച്ചയ്ക്ക് 12.45 ന് കൽപ്പറ്റയിൽ നിന്നും ആരംഭിച്ച് താമരശ്ശേരി മെഡിക്കൽ കോളേജ് വഴി കോഴിക്കോട്ടേക്കും തിരിച്ച് പെരിക്കല്ലൂരിലേക്കുമെത്തുന്ന സർവീസുകളാണ് ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിയതും പുതിയ തു മായ ഒട്ടേറെ സർവീസുകൾ നിലവിൽ കൽപ്പറ്റ ഡിപ്പോയിൽ നിന്നും ആരംഭിച്ചിട്ടുണ്ട് അയൽ സംസ്ഥാനമായ കർണാടകയിലേക്കും തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാർത്ഥികൾ, ജോലിക്കാർ, മറ്റു കച്ചവടക്കാർ എന്നിവർക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ യാത്ര ചെയ്യുന്നതിന് വേണ്ടി അന്തർ സംസ്ഥാന ഉൾപ്പെടെ ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു പരിപാടിയിൽ കെ എസ് ആർ ടി സി ജീവനക്കാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?
30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.