വൈത്തിരി പ്രാഥമിക സഹകരണകാർഷിക ഗ്രാമ വികസന ബാങ്കിന്റെ വാലുവേഷൻ ഓഫീസർ ആയി വിരമിക്കുന്ന അസിസ്റ്റന്റ് രജിസ്ട്രാർ സുലൈമാൻ ഇസ്മാലിക്ക് യാത്രയയപ്പ് നൽകി.
ബാങ്ക് പ്രസിഡണ്ട് കെ സുഗതൻ അധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് പി. കെ. മൂർത്തി, ഡയറക്ടർമാരായ വി. പി. വർക്കി, സി. മമ്മി, അശോക് കുമാർ, കുഞ്ഞഹമ്മദ് കുട്ടി, പി. എ.ജാഫർ, ലക്ഷ്മി രാധാകൃഷ്ണൻ, എസ്.രവി,വി. ജെ. ജോസ്, വിശാലാക്ഷി പ്രഭാകരൻ, കെ. ഷീബ, റീജിയണൽ മാനേജർ സി. ജി. രാജീവ്, എ. നൗഷാദ്, ടി. സി. അബ്ദുൽ ഗഫൂർ, എം. ജി. മോഹൻദാസ്, ലിസി സണ്ണി, കെ. യൂസുഫ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ. സച്ചിദാനന്ദൻ സ്വാഗതവും അസി. സെക്രട്ടറി വി. പി. മിനി നന്ദിയും പറഞ്ഞു.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







