കാസര്‍കോട്: അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടംകുഴി നീര്‍ക്കയയിലെ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരാണു മരിച്ചത്. മരണ കാരണം വ്യക്തമല്ല. ടൂറിസ്റ്റ് ബസില്‍ ജോലി നോക്കുന്ന ഭര്‍ത്താവ് ചന്ദ്രന്‍ ഊട്ടിയിലേക്കു യാത്ര പോയപ്പോഴാണ് ഇരുവരുടേയും മരണം സംഭവിച്ചത്.
ഊട്ടിയിലായിരുന്ന ചന്ദ്രന്‍ ഇരുവരേയും ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല. ചന്ദ്രന്‍ വിളിച്ചിട്ടു മൊബൈല്‍ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ സുഹൃത്ത് വീട്ടില്‍ച്ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്. നാരായണിയെ തൂങ്ങിയ നിലയിലും മകളെ വീടിനകത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്നാണു മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.