ആലപ്പുഴ ദേശീയപാതയിൽ കാറും, ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം; മരണമടഞ്ഞത് തിരുവനന്തപുരം കൊല്ലം സ്വദേശികളായ യുവാക്കൾ

അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. നാലുപേർ തിരുവനന്തപുരം സ്വദേശികളും ഒരാൾ കൊല്ലം മൺട്രോത്തുരുത്ത് സ്വദേശിയുമാണ്. തിരുവനന്തപുരം ആലത്തൂർ യേശുദാസിന്റെ മകൻ ഷിജിൻ ദാസ് (24), ആലത്തൂർ കുളത്തിൻകര കാപ്പുകാട്ടിൽ മോഹനന്റെ മകൻ മനു (24), ആലത്തൂർ തെക്കേക്കര പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), കൊല്ലം മൺട്രോത്തുരുത്ത് അനു നിവാസിൽ രാധാമണിയുടെ മകൻ അമൽ (28), തിരുവനന്തപുരം മുട്ടട അഞ്ജനയിൽ ചാക്കോയുടെ മകൻ സുമോദ് എന്നിവരാണ് മരിച്ചത്.

ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് വന്ന കാറിൽ കൊല്ലം ഭാഗത്തേക്ക് അരി കയറ്റി വന്ന ലോറി ഇടുകയായിരുന്നു. നാലുപേർ സംഭവ സ്ഥലത്തും ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഐഎസ്ആർഒയിലെ കണ്ടിജൻസി ജീവനക്കാരായ ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ പോയതായിരുന്നു. അമലാണ് ആശുപത്രിയിൽ മരിച്ചത്.

സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ആലപ്പുഴ, തകഴി യൂണിറ്റുകളിലെ ഫയർഫോഴ്സും പൊലീസും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഏറെ നേരം ശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാർ പൂർണമായി തകർന്നു. കാർ ലോറിയിലേക്ക് ഇടിച്ചു കയറിയതാണെന്ന് പ്രാഥമിക നിഗമനം. മേൽപാലത്തിൽ പലയിടത്തുമുള്ള കുഴികൾ മുൻപ് അപകടങ്ങൾക്ക് കാരണമായിരുന്നു. പാലത്തിൽ വഴിവിളക്കുകളുമില്ല.

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.

രണ്ടാം ദിവസവും താഴേക്ക്! സ്വര്‍ണവില ഇനിയും കുറയുമോ?

സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980 രൂപയിലെത്തി.പവന്‍ വില 120 രൂപ കുറഞ്ഞ് 95,840 രൂപയാണ്. ഈ മാസം 17ന് രേഖപ്പെടുത്തിയ പവന് 97,360

വെറും 30 ദിവസത്തേക്ക് മദ്യം ഒഴിവാക്കി നോക്കൂ; ശരീരത്തിലെ മാറ്റങ്ങൾ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം

ശരീരത്തിൻ്റെ പല അവയവങ്ങൾക്കും ദോഷം ചെയ്യുന്ന ശീലമാണ് മദ്യപാനം. പലരും ചെറിയ രീതിയിലുള്ള മദ്യപാനം ശരീരത്തിന് ഹാനികരമല്ലെന്ന് കരുതുന്നു. എന്നാൽ മദ്യപാനം ചെറിയ തോതിലാണെങ്കിൽ പോലും അത് ശരീരത്തിൽ ഹ്രസ്വവും ദീർഘവുമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക്

സ്നേഹത്തിന്റെ, മധുരത്തിന്റെ ദീപങ്ങളുടെ ദീപാവലി ഇന്ന്

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന

സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്, ആശുപത്രി ഒപി പ്രവർത്തനം തടസ്സപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്.

മെസ്സി ഇവന്റ്, ‘എല്ലാം ശരിയായാൽ 25ാം തിയ്യതി മുതൽ ടിക്കറ്റ് വിൽപന ആരംഭിക്കും’; ആന്റോ അഗസ്റ്റിൻ

കലൂർ സ്‌റ്റേഡിയത്തിൽ വെച്ച് നടക്കുന്ന അർജന്റീന-ഓസ്‌ട്രേലിയ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടർ ടിവി എഡി ആന്റോ അഗസ്റ്റിൻ. സ്‌റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഫിഫ അംഗീകാരവും ലഭിച്ചാൽ ടിക്കറ്റ് വിൽപന ആരംഭിക്കുന്നമെന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.