119 രൂപ മുതൽ 209 രൂപ വരെ മുടക്കിയാൽ ലഭ്യമാകുന്ന ആകർഷകമായ ജിയോ പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അ‌ത്യാവശ്യം കാര്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നവര്‍ ഏറെയാണ്. ചിലര്‍ക്ക് റീല്‍സ് കാണാനും അ‌ല്‍പ്പനേരം യൂട്യൂബ് കാണാനുമൊക്കെയായി അ‌ത്യാവശ്യം വാട്സ്‌ആപ്പ് മെസേജുകള്‍ അ‌യയ്ക്കാനും ഒക്കെമാത്രം ഡാറ്റമതിയാകും. അ‌തോടൊപ്പം കോളിങ് ആവശ്യങ്ങളും നടക്കണം എന്നുമാത്രം. അ‌ങ്ങനെയുള്ള ഉപയോക്താക്കള്‍ക്ക് റീച്ചാര്‍ജ് പ്ലാനുകള്‍ക്കായി അ‌ധികം തുക മുടക്കാന്‍ താല്‍പര്യം ഉണ്ടാകില്ല. ഉപയോഗം കുറവാണെങ്കില്‍ ഉയര്‍ന്ന നിരക്കുള്ള പ്ലാനുകള്‍ ചെയ്യുന്നതിലും കാര്യമില്ല. ആവശ്യത്തിന് അ‌നുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പ്ലാനുകള്‍ തെരഞ്ഞെടുക്കുകയാണ് ഉത്തമം.

ഇന്ത്യയിലെ ടെലിക്കോം സേവന ദാതാക്കളില്‍ പ്രമുഖനായ ജിയോ കുറഞ്ഞ നിരക്കിലുള്ള നിരവധി പ്ലാനുകള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി അ‌വതരിപ്പിച്ചിട്ടുണ്ട്. 1 ജിബി പ്രതിദിന ഡാറ്റാ പരിധി വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനുകള്‍, കോളിംഗ്, എസ്‌എംഎസ്, കുറഞ്ഞ ഇന്റര്‍നെറ്റ് ഡാറ്റാ ആനുകൂല്യങ്ങള്‍ എന്നിവ അ‌ടങ്ങിയ പ്രീപെയ്ഡ് പ്ലാനുകള്‍ക്കായി തിരയുന്ന ഉപയോക്താക്കള്‍ക്ക് ഏറെ അ‌നുയോജ്യമാണ്. ഏകദേശം ഒരു മാസത്തെ വാലിഡിറ്റിയില്‍ 200 രൂപയോട് അ‌ടുത്ത വിലയില്‍ ലഭ്യമാകുന്ന ജിയോ പ്ലാനുകള്‍ പരിചയപ്പെടാം.

179 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാന്‍

പ്രതിദിനം ഒരു ജിബി ഡാറ്റയാണ് 179 രൂപയുടെ ഈ ജിയോ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 24 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഇതോടൊപ്പം പ്രതിദിനം 100 എസ്‌എംഎസും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് ഒടിടി ഉള്ളടക്കം ആസ്വദിക്കാനും അവരുടെ ഫയലുകള്‍ ക്ലൗഡ് സ്റ്റോറേജില്‍ സംരക്ഷിക്കാനും ഈ പ്ലാന്‍ അ‌വസരം നല്‍കുന്നുണ്ട്. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസ്സും ജിയോ വാഗ്ദാനം ചെയ്യുന്നു.

149 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാന്‍

ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാവുന്ന ഏറ്റവും മികച്ച ജിയോ പ്ലാനുകളില്‍ ഒന്നാണ് 149 രൂപയുടെ പ്ലാന്‍. എന്നാല്‍ ഈ പ്ലാനിന് 20 ദിവസം മാത്രമാണ് വാലിഡിറ്റിയുള്ളത്. അണ്‍ലിമിറ്റഡ് കോളിംഗിനൊപ്പം 20 ദിവസത്തേക്ക് പ്രതിദിനം 100 എസ്‌എംഎസും 1 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. ഒപ്പം ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസ്സും ഈ പ്ലാനില്‍ ലഭ്യമാണ്.

119 രൂപയുടെ ജിയോ പ്ലാന്‍

വാലിഡിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറുള്ള ആളുകള്‍ക്ക് പരിഗണിക്കാവുന്ന ഒരു ജിയോ പ്ലാന്‍ ആണ് 119 രൂപയുടേത്. ആകെ 14 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ പ്ലാനില്‍ ലഭിക്കുക. പ്രതിദിനം 1.5 ജിബി ഡാറ്റ, അ‌ണ്‍ലിമിറ്റഡ് കോളിങ് സൗകര്യം, ആകെ 300 എസ്‌എംഎസ് എന്നിവ ഈ പ്ലാനിന്റെ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം ജിയോയുടെ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ലഭിക്കും.

209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാന്‍

പ്രതിദിനം 1 ജിബി ഡാറ്റ വീതം ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാന്‍ ആണ് 209 രൂപ നിരക്കില്‍ ജിയോ നല്‍കുന്നത്. ഈ പ്രതിദിന ഡാറ്റയോടൊപ്പം ഈ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയും നല്‍കുന്നു. ഒപ്പം പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്‌എംഎസും വാഗ്ദാനം ചെയ്യുന്നു. ആകെ 28 ജിബി ഡാറ്റ ഈ പ്ലാനില്‍ ഉപയോക്താവിന് ലഭ്യമാകും. പ്രതിദിന ഡാറ്റ ഉപഭോഗത്തിന് ശേഷം, ഇന്റര്‍നെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കള്‍ക്ക് ഈ ജിയോ പ്ലാനില്‍ ലഭിക്കും.

ഡാറ്റ എൻട്രി നിയമനം

ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ

വാഹന ലേലം

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള കെഎൽ-01-ബിഎ-5537 നമ്പർ മാരുതി സ്വിഫ്റ്റ് ഡിസയർ എസി കാർ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ജനുവരി 22 വൈകിട്ട് നാലിനകം കൽപ്പറ്റ

അറബി നാടകത്തിൽ വീണ്ടും ക്രസന്റ്

സംസ്ഥാന സ്കൂൾ കലോലോത്സവത്തിൽ അറബി നാടകത്തിൽ വീണ്ടും എ ഗ്രേഡ് നേടി പനമരം ക്രസന്റ് പബ്ലിക് സ്കൂൾ ടീം. വ്യത്യസ്തത കൊണ്ടും പ്രമേയം കൊണ്ടും സദസ്സിനെ അമ്പരപ്പിച്ച ഇരുപതോളം നാടകങ്ങളിൽ ശ്രേദ്ധേയമായ സ്ഥാനം നേടിയാണ്

കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീ ജില്ലാ മിഷൻ സി.ഡി.എസ് ഭരണസമിതികളിൽ അക്കൗണ്ടൻ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും. ബി.കോം ബിരുദം,

സബ്സിഡി ഡിഗ്രി കോഴ്സിന് അപേക്ഷിക്കാം

ഗ്രാമപഞ്ചായത്ത് മേഖലയിൽ സ്ഥിര താമസക്കാരായവർക്ക് പഞ്ചായത്തിന്റെ ശുപാർശ കത്ത്, ആധാർ, എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി തുല്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, സിവിൽ

ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം; കെ പി എസ് ടി എ

മാനന്തവാടി : അധ്യാപകരോടും ജീവനക്കാരോടുമുള്ള നിഷേധാത്മക സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നാണ് സർക്കാർ പറയുന്നത്. 2024 ജൂലൈ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.