മെഡിക്കൽ കോളേജ്; ഇന്ത്യൻ നാഷണൽ കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ് ഏകദിന സത്യാഗ്രഹ സമരം നടത്തി. കഴിഞ്ഞ ദിവസം തൊണ്ടർനാട് കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട തോമസിൻ്റെ മരണത്തിന് കാരണക്കാരായ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ പരിഹരിക്കുക, കാത്ത് ലാബിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കുക, സി.ടി.സ്കാൻ പ്രവർത്തനം ഉടൻ ആരംഭിക്കുക, വിദ്ഗ്ദ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക തുടങ്ങി മെഡിക്കൽ കോളേജിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിന് മുന്നിൽ ഏകദിന സത്യാഗ്രഹ സമരം നടത്തി. മേൽ മുദ്രാവാക്യങ്ങൾ ഉയർത്തി വരും ദിനങ്ങളിൽ വലിയ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് സംസാരിച്ചു.

എം.ജി.ബിജു അധ്യക്ഷത വഹിച്ചു. കെ.എൽ.പൗലോസ്, പി.ടി.മാത്യു, പി.കെ ജയലക്ഷ്മി, അഡ്വ.എൻ.കെ.വർഗ്ഗീസ്, ഏ.പ്രഭാകരൻ മാസ്റ്റർ, കമ്മന മോഹനൻ, എം.വേണുഗോപാൽ, സിൽവി തോമസ്, എ.എം നിശാന്ത്, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ബി.പ്രദീപ് മാസ്റ്റർ, ശ്രികാന്ത് പട്ടയൻ, ചിന്നമ്മ ജോസ്, ടി.എ.റെജി, സി.കെ.രത്നവല്ലി, ജേക്കബ് സെബാസ്റ്റ്യൻ, തുടങ്ങിയവർ സംസാരിച്ചു.

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.

മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ ഷാജിനി ബെന്നി അധ്യക്ഷത

സത്യസന്ധതയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

പനമരം : സ്കൂൾ ഗ്രൗണ്ടിൽ നിന്ന് വീണ് കിട്ടിയ 12000 രൂപ സ്കൂൾ അധ്യാപികയെ ഏൽപ്പിച്ച് സ്കൂളിന് അഭിമാനമായി മാറിയ അൽഷിഫാന് ആദരവൊരുക്കി പനമരം കുട്ടി പോലീസ് . സമൂഹത്തിൽ ഇപ്പോഴും സത്യസന്ധതയ്ക്ക് പ്രാധാന്യം

വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ചു:ആറ് പേർക്ക് പരിക്ക്

വാര്യാട് കാറും പിക് അപ്പും കൂട്ടിയിടിച്ചു ആറ് പേർക്ക് പരിക്കേറ്റു. കാർ യത്രികരും കോഴിക്കോട് ഫാറൂഖ് സ്വദേശികളും ആയ അയൂബ്(62)സുഹറ എന്നിവരെ കൽപ്പറ്റ ലിയോ ആശുപത്രിയിലും മുഹമ്മദ്‌ ഫാരിജി(30)സുഫിയാനാ (25) ആധില (9) എന്നിവരെ

ചമ്രവട്ടത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് സു.ൽത്താൻ ബത്തേരി സ്വദേശി മരിച്ചു

ചമ്രവട്ടം: മലപ്പുറം തിരൂർ ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സംഘം സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി അജ്മൽ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും

പുനർനിർമ്മാണ കൂദാശ നാളെ

സെൻ്റ് മേരീസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് വരദൂർ ദേവാലയ പുനർനിർമ്മാണ കൂദാശ നാളെ രാവിലെ 9.30 തിന് നടക്കും. കർണ്ണാടക, തിരുവനന്തപുരം ഭദ്രസനധിപൻ മാത്യൂസ് മോർ സിൽവാനസ് എപ്പിസ്ക്കോപ്പ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിക്കും Facebook

രാവിലെ കെട്ടിറങ്ങിയെന്ന് കരുതി വണ്ടിയെടുത്ത് പോകേണ്ട; ലൈസന്‍സ് പോകും

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധനയില്‍ കുടുക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാത്രി മദ്യപിച്ച് കെട്ടിറങ്ങിയെന്നുകരുതി രാവിലെ വണ്ടിയോടിച്ചാല്‍ കുടുങ്ങുമോ?. സംശയമേ വേണ്ട, കുടുങ്ങിയതു തന്നെ. അങ്ങനെ വാഹനമോടിച്ച് എംവിഡി പിടിച്ചാല്‍ ഡ്രൈവിങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.