കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായ ഇറച്ചികോഴി കർഷകർക്ക് നിക്ഷേപ തുകയും വളർത്ത് കൂലിയും ബ്രഹ്മഗിരി തിരികെ നൽകും. കർഷക പ്രതിനിധികളുമായി ഇന്ന് നടന്ന ചർച്ചയിലാണ് മാർച്ച് 31 നകം പണം തിരികെ നൽകാൻ ധാരണയായത്. ഇത് പ്രകാരം 97 കർഷകർക്കായി 3.5 കോടിയാണ് ബ്രഹ്മഗിരി നൽകുക. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച കോഴി കുഞ്ഞുങ്ങൾക്കുള്ള സബ്സിഡിയും പദ്ധതി നടത്തിപ്പിനായി ബ്രഹ്മഗിരി കണ്ടെത്തിയ വായ്പ പലിശ സബ്സിഡിയും ലഭ്യമാകാത്തതിനാലാണ് കർഷകർക്ക് നിക്ഷേപ തുക നൽകാൻ കഴിയാതെ വന്നത്. ഈ തുക മാർച്ച് 31 നകം ലഭ്യമാകും.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







