കാക്കവയൽ: വിദ്യാലയത്തിന്റെ അക്കാദമിക പ്രവർത്തനങ്ങളിലും വികസനത്തിലും പൊതുജന പങ്കാളിത്തം വർധിപ്പിക്കുന്നതിനു വേണ്ടി കാക്കവയൽ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിനു കീഴിൽ പതിനേഴ് പ്രാദേശിക പി.റ്റി എ കമ്മറ്റികൾ രൂപീകരിച്ചു. താഴെ മുട്ടിൽ പ്രാദേശിക പി.റ്റി.എ യുടെ ഉദ്ഘാടനം സ്ക്കൂൾ പി.ടി. എ പ്രസിഡന്റ് എൻ റിയാസ് നിർവ്വഹിച്ചു.
ചെയർമാൻ കെ.ഗിരീഷ് അധ്യക്ഷനായിരുന്നു. ഹെഡ് മാസ്റ്റർ എം സുനിൽകുമാർ , അശോകൻ , സൈനുദ്ദീൻ, ഖലീലു റഹ് മാൻ , ബുഷ്റ ടീച്ചർ, ജുമൈല ടീച്ചർ എന്നിവർ പ്രസംഗിച്ചു.

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.
മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ് ഷാജിനി ബെന്നി അധ്യക്ഷത