‘അര്‍ജുന്‍ വളരെ ഭാഗ്യവാനാണ്, എന്നാല്‍ അവനില്ലാത്ത ഒന്ന് എനിക്കുണ്ട്’; സര്‍ഫറാസ് ഖാന്‍ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടര്‍ന്നിട്ടും സെലക്ടര്‍മാരാല്‍ തീര്‍ത്തും തഴയപ്പെട്ടു കൊണ്ടിരിക്കുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. റണ്‍സുകള്‍ വാരിക്കൂട്ടികൊണ്ടിരിക്കുന്ന താരത്തെ വരുന്ന ഓസീസിനെതിരായ പരമ്പരയില്‍നിന്നും സെലക്ടര്‍മാര്‍ ഒഴിവാക്കിയത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ ടീമംഗമായിരുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ കുറിച്ച് സര്‍ഫറാസ് തന്നോടു പറഞ്ഞ ഹൃദയസ്പര്‍ശിയായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകാണ് പിതാവ് നൗഷാദ് ഖാന്‍.

അര്‍ജുന്‍ എത്ര ഭാഗ്യവാനാണ്. അവന്‍ സച്ചിന്‍ സാറിന്റെ മകനാണ്, കാറുകളും ഐ പാഡുകളുമെല്ലാമുണ്ട് എന്നായിരുന്നു സര്‍ഫറാസ് ഖാന്‍ ഒരിക്കല്‍ തന്നോടു നിഷ്‌കളങ്കമായി പറഞ്ഞതെന്നു നൗഷാദ് ഖാന്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മകന്‍ അന്നു ഇങ്ങനെ പറഞ്ഞപ്പോള്‍ തനിക്കു വാക്കുകള്‍ നഷ്ടമാവുകയും വികാരധീനനാവുകയും ചെയ്തു. ഇതു തിരിച്ചറിഞ്ഞ സര്‍ഫറാസ് ഉടന്‍ തന്നെ ഓടിയെത്തി എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അര്‍ജുനേക്കാള്‍ ഭാഗ്യവാനാണ്. നിങ്ങള്‍ക്കു ഒരു ദിവസം മുഴുവന്‍ എനിക്കുവേണ്ടി നല്‍കാന്‍ കഴിയും. പക്ഷെ അര്‍ജുന്റെ അച്ഛനു അതിനുള്ള സമയമുണ്ടാവില്ലെന്നുമായിരുന്നു സര്‍ഫറാസ് പറഞ്ഞതെന്നു നൗഷാദ് വ്യക്തമാക്കി.

രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി മിന്നുന്ന ഫോമിലാണ് സര്‍ഫറാസ് ഖാന്റെ ബാറ്റിംഗ്. താരം ഇതിനോടകം 500ന് മുകളില്‍ റണ്‍സ് നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ആറു മത്സരങ്ങളില്‍നിന്ന് 122.75 ശരാശരിയില്‍ 982 റണ്‍സും സര്‍ഫറാസ് ഖാന്‍ അടിച്ചുകൂട്ടിയിരുന്നു. ആ സീസണില്‍ നാലു സെഞ്ചറിയും നേടി.

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.

മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ ഷാജിനി ബെന്നി അധ്യക്ഷത

സത്യസന്ധതയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

പനമരം : സ്കൂൾ ഗ്രൗണ്ടിൽ നിന്ന് വീണ് കിട്ടിയ 12000 രൂപ സ്കൂൾ അധ്യാപികയെ ഏൽപ്പിച്ച് സ്കൂളിന് അഭിമാനമായി മാറിയ അൽഷിഫാന് ആദരവൊരുക്കി പനമരം കുട്ടി പോലീസ് . സമൂഹത്തിൽ ഇപ്പോഴും സത്യസന്ധതയ്ക്ക് പ്രാധാന്യം

വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ചു:ആറ് പേർക്ക് പരിക്ക്

വാര്യാട് കാറും പിക് അപ്പും കൂട്ടിയിടിച്ചു ആറ് പേർക്ക് പരിക്കേറ്റു. കാർ യത്രികരും കോഴിക്കോട് ഫാറൂഖ് സ്വദേശികളും ആയ അയൂബ്(62)സുഹറ എന്നിവരെ കൽപ്പറ്റ ലിയോ ആശുപത്രിയിലും മുഹമ്മദ്‌ ഫാരിജി(30)സുഫിയാനാ (25) ആധില (9) എന്നിവരെ

ചമ്രവട്ടത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് സു.ൽത്താൻ ബത്തേരി സ്വദേശി മരിച്ചു

ചമ്രവട്ടം: മലപ്പുറം തിരൂർ ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സംഘം സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി അജ്മൽ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും

പുനർനിർമ്മാണ കൂദാശ നാളെ

സെൻ്റ് മേരീസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് വരദൂർ ദേവാലയ പുനർനിർമ്മാണ കൂദാശ നാളെ രാവിലെ 9.30 തിന് നടക്കും. കർണ്ണാടക, തിരുവനന്തപുരം ഭദ്രസനധിപൻ മാത്യൂസ് മോർ സിൽവാനസ് എപ്പിസ്ക്കോപ്പ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിക്കും Facebook

രാവിലെ കെട്ടിറങ്ങിയെന്ന് കരുതി വണ്ടിയെടുത്ത് പോകേണ്ട; ലൈസന്‍സ് പോകും

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധനയില്‍ കുടുക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാത്രി മദ്യപിച്ച് കെട്ടിറങ്ങിയെന്നുകരുതി രാവിലെ വണ്ടിയോടിച്ചാല്‍ കുടുങ്ങുമോ?. സംശയമേ വേണ്ട, കുടുങ്ങിയതു തന്നെ. അങ്ങനെ വാഹനമോടിച്ച് എംവിഡി പിടിച്ചാല്‍ ഡ്രൈവിങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.