പണം നൽകിയിട്ടും വിസ ലഭിച്ചില്ല: കൊച്ചിയിൽ ട്രാവൽ ഏജൻസി ജീവനക്കാരിയായ യുവതിയുടെ കഴുത്തറുത്ത് യുവാവ്; യുവതി ഗുരുതരാവസ്ഥയിൽ.

എറണാകുളം നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു. രവിപുരത്തെ റെയ്‌സ് ട്രാവല്‍ ബ്യൂറോ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഇടപാടുകാരന്‍ അക്രമിച്ചത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. റെയ്‌സ് ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശി സൂര്യക്ക് നേരെയാണ് ആക്രമണം നടന്നത്. പള്ളുരുത്തി സ്വദേശി ജോളിയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു.

ആക്രമണം നടന്നതിന് പിന്നാലെ യുവതി സമീപത്തെ ഹോട്ടലില്‍ ഓടിയെത്തുകയായിരുന്നു. ആസമയം അതുവഴിയെത്തിയ പോലീസ് ജീപ്പിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ യുവതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയതായി സിഐ വ്യക്തമാക്കി.

ലോക്ക് ഡൗണിന് മുന്‍പ് വിസയുമായി ബന്ധപ്പെട്ട് ട്രാവല്‍ ഉടമയ്ക്ക് പണം നല്‍കിയിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉടമ വിസ നല്‍കിയില്ല. ഉടമയെ കാണാത്തതിനെ തുടര്‍ന്നാണ് യുവതിയെ കുത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതി അവിടെ തന്നെ നില്‍ക്കുകയായിരുന്നെന്ന് ഹോട്ടലുടമയും പ്രതികരിച്ചു.

സംസ്ഥാനത്ത് ഇന്നുംശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്

അമിതമായാല്‍ ബദാമും ആപത്ത്; ഒരു ദിവസം എത്ര ബദാം കഴിക്കാം? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് ബദാം. ആരോഗ്യത്തിന്റെയും പോഷകാഹാരങ്ങളുടെയും മികച്ച ഉറവിടമായ ബദാം ദിവസവും കഴിക്കാവുന്ന ഒരു ഭക്ഷണം കൂടിയാണ്. ചിലര്‍ ഇത് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കാറുണ്ട്. ഇതും ആരോഗ്യകരമായ ശീലമാണ്. എന്നാല്‍

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി

പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്

സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് പുല്ലാളൂര്‍ പറപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് ഇടിമിന്നലേറ്റ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാല് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലിന്

എന്തൊക്കെ ഉണ്ടായിട്ടെന്താ; ഈയൊരു കാര്യം മതി സ്‌ട്രോക്ക് വരാന്‍

നിങ്ങള്‍ ഭക്ഷണം കൃത്യമായി കഴിക്കും, വ്യായാമം ചെയ്യും മദ്യപാനവും പുകവലിയും പോലെയുളള ശീലങ്ങള്‍ ഇല്ല. ഇതിൻ്റെ അർത്ഥം നിങ്ങള്‍ക്ക് രോഗമൊന്നും വരില്ല എന്നല്ല. എന്തൊക്കെ നല്ല കാര്യങ്ങളുണ്ടെങ്കിലും സ്‌ട്രെസുണ്ടെങ്കില്‍ പക്ഷാഘാതം വരാനുള്ള സാധ്യതയുണ്ടത്രേ. സമ്മര്‍ദ്ദം

ബാങ്ക് വിവരം മുതൽ ഫോട്ടോ വരെ തട്ടും; പൊതു ചാർജിങ് പോയിൻ്റ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

യാത്രക്കിടയിൽ ഫോണൊന്ന് ചാർജ് ചെയ്യണമെങ്കിൽ നമ്മളെല്ലാം ആദ്യം ആശ്രയിക്കുന്നത് പൊതു ചാര്‍ജിങ് പോയിൻ്റുകളാണ്. എന്നാൽ ഈ ചാര്‍ജിങ് പോയിൻ്റുകൾക്ക് പിന്നിൽ വലിയ അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന മുന്നറിയിപ്പുമായാണ് ഇപ്പോൾ കേരള പൊലീസ് രം​ഗത്തെത്തിയിരിക്കുന്നത്. പൊതു ചാ‍ർജിം​ഗ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.