കാല് തൊട്ട് അനുഗ്രഹം വാങ്ങിയ ഹണി റോസിനോട് ബാലയ്യ ചെയ്തത്…

എട്ട് വർഷങ്ങൾക്ക് ശേഷം ഹണി റോസ് വീണ്ടും തെലുങ്കിൽ അഭിനയിച്ച ചിത്രമായിരുന്നു നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തിയ വീര സിംഹ റെഡ്ഢി. ജനുവരി 12-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം 150 കോടിക്ക് അടുത്ത് കളക്ഷൻ നേടി കഴിഞ്ഞു. ബാലകൃഷ്ണയുടെ ഒരു മാസ്സ് മസാല ചിത്രമാണ് വീര സിംഹ റെഡ്. ശ്രുതി ഹാസനായിരുന്നു സിനിമയിൽ നായികയായി അഭിനയിച്ചത്.

മലയാളികൾക്ക് അഭിമാനിക്കാനും ചില കാരണങ്ങളുണ്ടായിരുന്നു. ഹണി റോസിന് പുറമെ ലാലും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ബാലകൃഷ്ണയുടെ ബോക്സ് ഓഫീസ് പവർ എന്താണെന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചപ്പോൾ, എട്ട് വർഷങ്ങൾക്ക് ശേഷം ഹണി അഭിനയിച്ച ചിത്രം അവിടെ വലിയ ഹിറ്റായതോടെ ഇരട്ടി സന്തോഷത്തിലാണ് താരം. മീനാക്ഷി എന്ന റോളിലാണ് ഹണി സിനിമയിൽ അഭിനയിച്ചത്.

സിനിമയുടെ മഹാവിജയം ആഘോഷിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഹണി റോസിന് മൊമെന്റോ സമ്മാനിച്ചത് ബാലകൃഷ്ണയായിരുന്നു. മൊമെന്റോ ഏറ്റുവാങ്ങുന്നതിന് മുമ്പ് ഹണി റോസ് അദ്ദേഹത്തിന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു.

പിന്നാലെ ബാലകൃഷ്ണ ഹണി റോസിനെ ആലിംഗനം ചെയ്‌ത്‌ കവിളിൽ മുത്തം നൽകുകയും ചെയ്തിരുന്നു. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഹോളിവുഡിലും, ബോളിവുഡിലുമൊക്കെ ഇതുപോലെ താരങ്ങൾ ചെയ്യാറുള്ളത് പതിവ് കാഴ്ചയാണ്. തെന്നിന്ത്യയിൽ ഇങ്ങനെ അധികം കാണാറില്ല. ഇത് പാശ്ചാത്യ സംസ്കാരമാണെന്ന് ചൂണ്ടിക്കാണിച്ച് ബാലകൃഷ്ണയെ ചിലർ വിമർശിച്ചു. നീല നിറത്തിലെ ഔട്ട്.ഫിറ്റ് ധരിച്ച് അതിസുന്ദരിയായിട്ടാണ് ഹണി ചടങ്ങിന് എത്തിയത്.

പരീക്ഷയ്ക്ക് പഠിച്ചില്ല; ഭയന്ന് സ്കൂളിലേക്ക് വ്യാജ ബോംബ് ഭീഷണി, അഞ്ചാംക്ലാസുകാരൻ പിടിയിൽ

ഡൽഹിയിലെ സ്വകാര്യ സ്‌കൂളിൽ വിദ്യാർത്ഥിയുടെ വ്യജ ബോംബ് സന്ദേശം. പരീക്ഷ ഒഴിവാക്കാനാണ് അഞ്ചാം ക്ലാസുകാരൻ ഈ വഴി സ്വീകരിച്ചത്. വിശാൽ ഭാരതി പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലിനാണ് സ്കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുള്ളതായി വ്യക്തമാക്കി ഇ-മെയിൽ

നീല, വെള്ള റേഷൻ കാർഡുകൾ പിങ്ക് ആക്കാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം. പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബർ 20 വരെ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്സൈറ്റ് എന്നിവ

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പനമരം ഗവൺമെന്റ് എൽ പി സ്കൂളിൽ ഭക്ഷ്യസുരക്ഷ ദിനം, കൈകഴുകൽ ദിനം എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പനമരം സി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുള്ള പി പി

കേരളത്തിൽ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം, ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ജനറല്‍ ആശുപത്രി 94.27 ശതമാനം, വയനാട് അപ്പാട് ജനകീയ ആരോഗ്യ കേന്ദ്രം 90.24

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി; ഇന്ന് മുതൽ പുതിയ ദർശന സമയം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ദർശന സമയം കൂട്ടി. കൂടുതൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഇന്ന് (ഒക്ടോബർ 18, ശനിയാഴ്ച) ക്ഷേത്രത്തിൽ

ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകും;സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സാധ്യത

തിരുവനന്തപുരം: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.