തരുവണ: ഹൈകോടതിയുടെ വിധി മറയാക്കി കേരളത്തേ ഉത്തർപ്രദേശിക്കാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം പൗരസമൂഹം തിരിച്ചറിയണമെന്നും കടുത്ത നടപടി യുടെ പേരിൽ കിടപ്പാടം നഷ്ടപ്പെടുന്നവർ ആരായാലും അവരുടെ സുരക്ഷക്ക് വേണ്ടി ‘എസ് ഡി പി ഐ നിലകൊള്ളുമെന്നും എസ്ഡിപിഐ ദേശീയ സമിതിയംഗം സഹീർ അബ്ബാസ് പറഞ്ഞു.അന്യായ ജപ്തി ഇടതു സർകാറിന്റെ ബുൾഡോസർ രാജ് എന്ന ശീർഷകത്തിൽ എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. തരുവണയിൽ നടന്ന സംഗമത്തിൽ സംസ്ഥാന സമിതിയംഗം മുസ്ത പാലേരി – (ജില്ലാ വൈസ് പ്രസിഡന്റ് ),ഇ.ഉസ്മാൻ(ജനറൽ സെക്രട്ടറി ),ടി – നാസർ (ട്രഷറർ), കെ.മഹ്റൂഫ് സെക്രട്ടറി: കെ മമ്മൂട്ടി ഓർഗനൈസിം ജനറൽ സെക്രട്ടറി പി ഫസലുറഹ്മാൻ ജില്ലാ കമ്മിറ്റിയംഗം കെ പി സുബൈർ .മാനന്തവാടി മണ്ഡലം പ്രസിഡന്റ് – പി കെ നൗഫൽ സെക്രട്ടറി – സുബൈർ – കെ മുസ്തഫ കെ.ശാഫി – പി മുനീർ തുടങ്ങിയവർ പങ്കെടുത്തു

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്
കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്







