ആഭ്യന്തര ഹജ്ജ് തീർത്ഥാടകർ രണ്ടാം ഗഡു ഫീസ്​ ഞായറാഴ്​ചക്കകം അടക്കണം

ജിദ്ദ: ആഭ്യന്തര ഹജ്ജ്​ തീർഥാടകർ​ രണ്ടാം ഗഡു ഫീസ്​ ജനുവരി​ 29നകം (റജബ്​ ഏഴ്​ ഞായറാഴ്​ച) അടക്കണമെന്ന് ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു. ഈ വർഷം ഹജ്ജിന്​ ബുക് ചെയ്ത് ആദ്യഗഡു അടച്ചവർ രണ്ടാം ഗഡുവായ 40 ശതമാനമാണ് ഇപ്പോൾ അടക്കേണ്ടത്.

ബുക്കിങും ഹജ്ജ് പെർമിറ്റ് ഇഷ്യൂവും ഉറപ്പാക്കുന്നതിന് പൗരന്മാരും താമസക്കാരും മൂന്ന് ഗഡുക്കളായി നിശ്ചിത തീയതികൾക്കകമാണ് ഫീസ് അടക്കേണ്ടത്. ​അല്ലെങ്കിൽ ബുക്കിങ്​ റദ്ദാകുമെന്നും ഓരോ ഫീസ്​ അടവിനും പ്രത്യേകം ഇൻവോയ്‌സ് നൽകുമെന്നും മന്ത്രാലയം സൂചിപ്പിച്ചിരുന്നു.

ആഭ്യന്തര തീർഥാടന ചരിത്രത്തിലാദ്യമായാണ്​ രണ്ട് രീതികളിലൂടെ ഫീസ് അടയ്ക്കാനുള്ള സൗകര്യം മന്ത്രാലയം ഈ വർഷം​ ആരംഭിച്ചത്​. ബുക് ചെയ്ത് സീറ്റ് ഉറപ്പായതായി മെസേജ് ലഭിച്ചാൽ 72 മണിക്കൂറിനുള്ളിൽ ഫീസ് മുഴുവനായി അടക്കുകയും അതിനായി ഒരു ഇൻവോയ്സ് നൽകുകയും ചെയ്യുന്നതാണ്​ ഒരു രീതി. അപ്പോൾ ബുക്കിങ്ങിന്റെ​ സ്​റ്റാറ്റസ്​ ‘സ്ഥിരീകരിച്ചു’ എന്നാകും.

രണ്ടാമത്തെ രീതി മൂന്ന്​ ഗഡുക്കളായി ഫീസ്​ അടക്കാനുള്ള സൗകര്യമാണ്. ഇതനുസരിച്ച്​ ഓൺലൈൻ ലിങ്ക് വഴി ബുക്ക് ചെയ്ത് സീറ്റ് ഉറപ്പായി എന്ന് മെസേജ് ലഭിച്ചാൽ 72 മണിക്കൂറിനുള്ളിൽ ആകെ തുകയുടെ 20 ശതമാനം ആദ്യഗഡു അടക്കണം. രണ്ടാംഗഡു 40 ശതമാനം ജനുവരി 29ന്​​ മുമ്പ്​​ അടക്കണം. മൂന്നാംഗഡു 40 ശതമാനം ഇൗ വർഷം മെയ്​ ഒന്നിനും​ (ശവ്വാൽ പത്തിന്​ മുമ്പ്​) അടച്ചിരിക്കണം.

നിശ്ചിത തീയതികളിൽ ഫീസ്​ അടച്ചാൽ മാത്രമേ ബുക്കിങ്​ ‘സ്ഥിരീകരിക്കപ്പെട്ടു’ എന്ന സ്​റ്റാറ്റസിലാകൂവെന്ന് ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.

പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

പേരാവൂര്‍: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും

സംസ്ഥാന സ്കൂൾ കായികമേള സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി

കൽപ്പറ്റ : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വർണക്കപ്പുമായി വന്ന ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. പരീക്ഷാഭവൻജോയിൻ്റ് സെക്രട്ടറി ഗിരീഷ് ചോലയിൽ ഡി ഡി ഇ ശശീന്ദ്രവ്യാസ് എ

ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോർജ്

വൈത്തിരി: ജില്ലയിലെ ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് നടപ്പാക്കുന്നതെന്നും ചികിത്സാ രംഗത്ത് ജില്ല സ്വയം പര്യാപ്തത കൈവരിക്കുന്നതായും ആരോഗ്യ -വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ ഒന്നാം മൈൽ, പള്ളിക്കുന്ന്, ചുണ്ടക്കര, വെള്ളച്ചിമൂല, വെണ്ണിയോട്, വാളൽ, മെച്ചന, മാടക്കുന്ന്, കോട്ടത്തറ, മരവയൽ, എച്ചോം, വിളമ്പുകണ്ടം, മലങ്കര, ആനേരി, കരിംകുറ്റി പ്രദേശങ്ങളിൽ നാളെ

നടപടി റദ്ധാക്കി

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ അറബിക് ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ 156/2024) തസ്തികയിലേക്ക് 2024 ജൂൺ 15, ഒന്നാം എൻസിഎ ഒബിസി പ്രകാരം അപേക്ഷ ലഭ്യമല്ലാത്തതിനാൽ തുടർനടപടികൾ റദ്ദാക്കിയതായി പിഎസ്‍സി

ടെൻഡർ ക്ഷണിച്ചു

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിങ്ങ് നടത്തുന്നതിനായി ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യമുള്ള പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 31 വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.