ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളാർമല രക്ഷിതാക്കൾക്കായി ഉണർവ് 2023 പരിപാടി സംഘടിപ്പിച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ടി.കെ നജ്മുദ്ദീൻ നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ സി. ജയരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ വി,എം പി ടി എ പ്രസിഡണ്ട് സഹന എന്നിവർ ആശംസകൾ അർപ്പിച്ചു. ടെൻസി ടീച്ചർ സ്വാഗതവും, അശ്വതി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.ചടങ്ങിന് അധ്യാപകരായ നിജിൽ,രശ്മി സുബിന വിപിന ബഷീർ എന്നിവർ നേതൃത്വം നൽകി.രക്ഷിതാക്കൾക്കായി വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.

പ്രൊജക്ട് ഉന്നതി പരിശീലനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓറിയന്റേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു. പ്രൊജക്ട് ഉന്നതി സംബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറിമാർ, അക്രഡിറ്റഡ് എഞ്ചിനീയർമാർ, മേറ്റുമാർ എന്നിവർക്കാണ് ബ്ലോക്ക് പ്രോഗ്രാം ഓഫീസിന്റെ