കമ്മന: വയനാടിൻ്റെ അഭിമാനമുയർത്തിയ
പത്മശ്രി പുരസ്കാരം ലഭിച്ച ചെറുവയൽ രാമേട്ടനെ വീട്ടിലെത്തി യാക്കോബായ സഭ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേപ്പാനോസ് തിരുമേനിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷക ശ്രേഷ്ഠനായ രാമേട്ടനെ രാഷ്ട്രം ആദരിച്ചതിലൂടെ രാജ്യത്താകമാനമുള്ള കർഷക ജനതയും ആദരിക്കപ്പെട്ടതായി മെത്രാപ്പോലീത്ത പറഞ്ഞു. രാമനെ പൊന്നാട അണിയിച്ച ബിഷപ്പ് ഉപഹാരവും സമ്മാനിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴ, ഭദ്രാസന കൗൺസിൽ അംഗം ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, അക്ഷര കൂട് കോർഡിനോറ്റർ ഫാ.ഷൈജൻ മറുതല, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം.ഷിനോജ്, യൂത്ത് അസോസിയേഷൻ മേഖലാ സെക്രട്ടറി അമൽ കുര്യൻ, കെ.എസ്.സാലു എന്നിവർ ഒപ്പമുണ്ടായിരുന്നു.

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്
കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്







