മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ അവശ്യ മരുന്നുകൾ ഇല്ലാത്തതിലും സ്കാനിംഗ് സംവിധാനം മാസങ്ങളായി നിലച്ചു പോയതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്തിൽ പ്രതീകാത്മകമായി ” പിച്ചയെടുക്കൽ സമരം ” നടത്തി. പൊതുജനങ്ങളെ സമീപിച്ച് ശേഖരിച്ച നാണയത്തുട്ടുകൾ ബന്ധപ്പെട്ട അധികൃതരെ ഏൽപ്പിക്കാനാണ് ശ്രദ്ധേയമായ ഈ സമരം നടത്തിയത്. കുത്തഴിഞ്ഞ നിലയിലുളള ആശുപത്രിയിൽ നിന്ന് ജനങ്ങൾക്കൊട്ടാകെ തിക്താനുഭവങ്ങളാണ് ലഭിക്കുന്നത് എന്ന് നേതാക്കൾ പറഞ്ഞു. ഹാരിസ് കാട്ടിക്കുളം, അഡ്വ. റഷീദ് പടയൻ, ശിഹാബ് മലബാർ, അർഷാദ് ചെറ്റപ്പാലം, കബീർ മാനന്തവാടി, ഷബീർ സൂഫി, യാസിർ ചിറക്കര, മുനീർ പാറക്കടവത്ത്, സലാം ഫൈസി എന്നിവർ വ്യത്യസ്തമായ സമരത്തിന് നേതൃത്വം നൽകി

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ