ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയ പൂക്കോട് നവോദയ സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ സ്റ്റൂൾ സാമ്പിളിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നവോദയ സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ കഴിഞ്ഞ 10 ദിവസങ്ങളിലായി വയറിളക്കവും, ഛർദ്ദിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വിദഗ്ദ സംഘം സ്ഥലം സന്ദർശിച്ച് വിദ്യാർത്ഥികളുടെ മലം പരിശോധനയ്ക്കായി അയച്ചത്. 5 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ ഒരെണ്ണമാണ് പോസിറ്റീവ് ഫലം ലഭിച്ചത്. സമാന ലക്ഷണങ്ങൾ ഉള്ളതിനാൽ മറ്റ് കുട്ടികൾക്കും നോറോ വൈറസ് ഇൻഫക്ഷൻ തന്നെയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. ദിനീഷ് പി വ്യക്തമാക്കി. ജില്ലയിൽ 2021 നവംബർ മാസത്തിലാണ് ഇതിന് മുമ്പ് ഇത് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് പരിശോധന ഫലം വരുന്നതിന് മുമ്പ് തന്നെ നോറോ വൈറസ് ബാധയാണ് എന്ന രീതിയിൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമായി നടത്തി വരുന്നുണ്ട്.

വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയിൽ നിന്ന് പുറത്തെത്തുന്ന ശ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കും. നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യോ എല്ലാവരിലും വൈറസ് ബാധിക്കാം.

വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വൈറസ് ബാധിതർ വീട്ടിലിരിക്കേണ്ടതും, ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ലക്ഷണങ്ങൾക്ക് അനുസരിച്ച് ചികിത്സ ലഭ്യമാണ്. രോഗികൾ മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ മാറാം. എന്നാൽ അത് കഴിഞ്ഞുള്ള രണ്ട് ദിവസങ്ങൾ വരെ രോഗിയിൽ നിന്ന് വൈറസ് പടരാൻ സാധ്യതയുണ്ട്. അതിനാൽ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തു പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

*പ്രതിരോധ മാർഗങ്ങൾ*

. കൈകള്‍ ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് 20 സെക്കൻ്റ് നേരമെങ്കിലും നന്നായി കഴുകുക.
. കുടിവെള്ള സ്രോതസുകൾ, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
. വൃക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
. തണുത്തതും പഴകിയതും, തുറന്നു വെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
. കടൽ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശികയുള്ള അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, അഡ്വാന്‍സ്ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡിസിഎ), കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ്

സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തിലെ തൊഴില്‍രഹിതരും സംരംഭകരുമായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാല്, അനുബന്ധ ഉത്പന്നങ്ങള്‍ക്ക്

മോഷ്ടിച്ച ബൈക്കുമായി കറക്കം; സ്ഥിരം മോഷ്ടാവ് മീനങ്ങാടിയിൽ പിടിയിൽ

മീനങ്ങാടി: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ സ്ഥിരം മോഷ്ടാവിനെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി അത്തിനിലം നെല്ലിച്ചോട് പുത്തൻ വീട്ടിൽ സരുൺ എന്ന ഉണ്ണി ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 11.30-ഓടെ ഏഴാംചിറയിൽ നടന്ന ഗാനമേളക്കിടെയാണ്

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍: പ്രചാരണ യാത്ര സംഘടിപ്പിച്ചു

വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പനിയിന്റെ ഭാഗമായിശൈശവ വിവാഹ- സ്ത്രീധന നിരോധനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയല്‍ എന്നീ വിഷയങ്ങളില്‍ ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍

60 വയസ് കഴിഞ്ഞ ഫോട്ടോഗ്രാഫര്‍മാരുടെകൂട്ടായ്മ രൂപീകരിച്ചു.

കല്‍പ്പറ്റ: 60 വയസ് കഴിഞ്ഞ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മ വയനാട്ടില്‍ രൂപീകരിച്ചു. മീനങ്ങാടിയില്‍ ചേര്‍ന്ന യോഗത്തിലാണ് സീനിയര്‍ ഫോട്ടോഗ്രാഫേഴ്‌സ് വയനാട് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. ഭാരവാഹികളായി പുരുഷോത്തമന്‍ ബത്തേരി(ചെയര്‍മാന്‍), എന്‍. രാമാനുജന്‍ കല്‍പ്പറ്റ(കണ്‍വീനര്‍), രവീന്ദ്രന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.