കല്‍പ്പറ്റ നഗസഭയുടെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ ഒക്ടോബര്‍ 22 ന് വൈകീട്ട് 3 വരെ കല്‍പ്പറ്റ പഴയ സ്റ്റാന്റ് ബില്‍ഡിംഗിലുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ സ്വീകരിക്കും. ടെണ്ടര്‍ ഫോറം ഉച്ചയ്ക്ക് 1 വരെ കല്‍പ്പറ്റ നഗരസഭയില്‍ ലഭിക്കും.
അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ സംരക്ഷണം വിദ്യാലയങ്ങള്‍ക്ക് ചുമര്‍ ചിത്ര പെയിന്റിംഗ് നടത്തുന്നതിന് മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ www.tender.lsgkerala.gov.in വെബ് സൈറ്റിലും പുറ്റാട് ജി.എല്‍.പി. സ്‌കൂളിലും ലഭിക്കും.