ചെന്നൈക്ക് 20 റൺസ് ജയം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. 20 റൺസിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാനേ സാധിച്ചുള്ളൂ. 57 റൺസെടുത്ത കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും മറ്റൊരു ബാറ്റ്സ്മാനും അദ്ദേഹത്തിനു പിന്തുണ നൽകിയില്ല. അവസാന ഓവറുകളിൽ റാഷിദ് ഖാൻ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ചെന്നൈക്കായി ഡ്വെയിൻ ബ്രാവോയും കരൺ ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും സൺറൈസേഴ്സിന് മേൽക്കൈ ലഭിച്ചതേയില്ല. നാലാം ഓവറിൽ തന്നെ ഡേവിഡ് വാർണർ (9) സാം കറൻ്റെ പന്തിൽ കറനു തന്നെ പിടിനൽകി മടങ്ങി. ബൗണ്ടറിയടിച്ച് തുടങ്ങിയ മനീഷ് പാണ്ഡെ (4) റണ്ണൗട്ടായി. മൂന്നാം വിക്കറ്റിൽ ജോണി ബെയർസ്റ്റോ-കെയിൻ വില്ല്യംസൺ സഖ്യം 32 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ബെയർസ്റ്റോയെ (23) ക്ലീൻ ബൗൾഡാക്കിയ ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റിൽ വില്ല്യംസണും പ്രിയം ഗാർഗും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, അതിഗംഭീരമായി പന്തെറിഞ്ഞ ചെന്നൈ ബൗളർമാർ സൺറൈസേഴ്സ് ബാറ്റ്സ്മാന്മാർക്ക് മേൽ സമ്മർദ്ദം സൃഷ്ടിച്ചു. 15ആം ഓവറിൽ ഗാർഗ് (16) മടങ്ങി. യുവതാരത്തെ കരൺ ശർമ്മയുടെ പന്തിൽ ജഡേജ പിടികൂടുകയായിരുന്നു.വിജയ് ശങ്കർ (12) ബ്രാവോയുടെ പന്തിൽ ജഡേജയുടെ കൈകളിൽ അവസാനിച്ചു. ഇതിനിടെ 36 പന്തുകളിൽ വില്ല്യംസൺ ഫിഫ്റ്റി തികച്ചു. മറുപുറത്ത് പങ്കാളികളെ നഷ്ടമായിക്കൊണ്ടിരുന്ന വില്ല്യംസൺ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കരൺ ശർമ്മയുടെ പന്തിൽ ശർദ്ദുൽ താക്കൂർ പിടിച്ച് പുറത്താകുമ്പോൾ 39 പന്തുകളിൽ 57 റൺസായിരുന്നു വില്ല്യംസണിൻ്റെ സമ്പാദ്യം. വില്ല്യംസണിൻ്റെ പുറത്താവലിനു ശേഷം റാഷിദ് ഖാനും ഷഹബാസ് നദീമും ചേർന്ന് ചില കൂറ്റൻ ഷോട്ടുകൾ ഉതിർത്ത് സൺറൈസേഴ്സിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ റാഷിദ് ഖാൻ (14) ഹിറ്റ്‌വിക്കറ്റായതോടെ ഹൈദരാബാദ് പൂർണമായും പ്രതീക്ഷ കൈവിട്ടു. അവസാന ഓവറിൽ ഷഹബാസ് നദീമിനെ (5) ബ്രാവോ സ്വന്തം ബൗളിംഗിൽ പിടികൂടി.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.