ബ്രേക്ക് ദ ചെയ്ന്‍ അംബാസഡര്‍മാരായി കുട്ടികള്‍; പരിശീലനം ഇന്ന് മുതൽ

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി അംബാസഡര്‍മാരാക്കുന്ന പദ്ധതിയിക്ക് ഇന്ന് മുതൽ തുടക്കം കുറിക്കുന്നു. ഒക്‌ടോബര്‍ 14ന് വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് പരിശീലന വീഡിയോ നിശ്ചിത ഇടവേളകളില്‍ സംപ്രേഷണം ചെയ്യുക.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കുട്ടികള്‍ക്ക് സന്ദേശം നല്‍കും. ഒക്‌ടോബര്‍ 15ന് ലോക കൈ കഴുകല്‍ ദിനത്തില്‍ കുട്ടികള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ വീടുകളില്‍ ചെയ്യേണ്ടതാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
കുട്ടികളിലൂടെ ബോധവത്ക്കരണം മികച്ച രീതിയില്‍ വീടുകളിലെത്തിക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ അംബാസഡര്‍മാരാക്കുന്നത്.
പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ബ്രേക്ക് ദ ചെയിന്‍ ഓണ്‍ലൈന്‍ ക്ലാസുകളും ബോധവല്‍ക്കരണവും നല്‍കും. വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട പ്രോട്ടോകോള്‍, പ്രതിരോധ നടപടികള്‍, ആരോഗ്യ കാര്യങ്ങള്‍, റിവേഴ്‌സ് ക്വാറന്റൈന്‍ എന്നീ കാര്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദര്‍ അവബോധം നല്‍കും. സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി.
ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ആരോഗ്യ ശാസ്ത്രീയ കാര്യങ്ങളെ കുറിച്ച് വിശദീകരിക്കും. അധ്യാപകര്‍ക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കും വേണ്ടിയുള്ളതാണ് ഈ വീഡിയോ. സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വിശദീകരിക്കും.
വീടുകളില്‍ ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ നിര്‍മ്മാണം, വീഡിയോ ചിത്രീകരണം, മറ്റു ബോധവല്‍ക്കരണ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തണം. ഇത് അതാത് സ്‌കൂള്‍ ക്ലാസ് ടീച്ചര്‍മാര്‍ വിലയിരുത്തുകയും ആവശ്യമായ പ്രോത്സാഹനം നല്‍കുകുകയും ചെയ്യും.
ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തിലേക്ക് ഒക്‌ടോബര്‍ 30നകം അയച്ചു നല്‍കേണ്ടതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് സമാഹരിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സമിതിക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇവ വിലയിരുത്തി മികച്ച പ്രവര്‍ത്തങ്ങള്‍ക്ക് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍പുരസ്‌ക്കാരവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.