ഇന്ത്യയില്‍ ഫോണ്‍ ഉപയോക്താക്കള്‍ കൂടി; ട്രായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

ദില്ലി: കഴിഞ്ഞ ജൂലൈ മാസത്തില്‍ റിലയന്‍സ് ജിയോയിലേക്ക് പുതുതായി 35 ലക്ഷത്തോളം പുതിയ ഉപയോക്താക്കള്‍ വന്നതായി റിപ്പോര്‍ട്ട്. അതേ സമയം വോഡഫോണ്‍ ഐഡിയയ്ക്ക് 3.7 ദശലക്ഷം ഉപയോക്താക്കളുടെ നഷ്ടവും ഈ കാലയളവില്‍ ഉണ്ടായി. ടെലികോം റെഗുലേറ്ററി അതോററ്ററിയുടെ ഏറ്റവും പുതിയ ടെലികോം സബ്സ്ക്രിപ്ഷന്‍ ഡാറ്റ റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

രാജ്യത്തെ മൊത്തം ടെലിഫോണ്‍ സബ്സ്ക്രിപ്ഷന്‍ ജൂണ്‍ 2020 അവസാനം 1,160.52 ദശലക്ഷം ആയിരുന്നെങ്കില്‍ ജൂലൈ 2020 അവസാനത്തില്‍ അത് 1,164 ദശലക്ഷമായി വര്‍ദ്ധിച്ചിട്ടുണ്ട്. 0.03 മാസ വര്‍ദ്ധനവാണ് മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ ജൂണ്‍ മാസത്തിലെ 638.83 ദശലക്ഷം ഉപയോക്താക്കള്‍ എന്നത് ജൂലൈ അവസാനമാകുമ്പോള്‍ 638.46 ദശലക്ഷം എന്ന രീതിയില്‍ കൂടി. ഗ്രാമ പ്രദേശത്ത് ജൂലൈ അവസാനത്തില്‍ ഉപയോക്താക്കളുടെ എണ്ണം 525.54 ദശലക്ഷമാണ്.

നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ടെലിഫോണ്‍ ഉപയോക്താക്കളുടെ മാസംതോറുമുള്ള വളര്‍ച്ച നിരക്ക് യഥാക്രമം 0.26 ശതമാനവും, 0.35 ശതമാനവുമാണ്.
ഈ കാലയളവില്‍ മാത്രം 7.53 ദശലക്ഷം ഉപയോക്താക്കള്‍ തങ്ങളുടെ നമ്പര്‍ മാറ്റാതെ ടെലികോം സേവനദാതാവിനെ മാറ്റുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചുവെന്ന് ട്രായി റിപ്പോര്‍ട്ട് പറയുന്നു. കണക്ക് പ്രകാരം എയര്‍ടെല്‍ ഈ കാലയളവില്‍ 3.26 ദശലക്ഷം ഉപയോക്താക്കളെ നേടിയിട്ടുണ്ട്. രാജ്യത്തെ ടെലികോം മേഖലയിലെ ആദ്യ അഞ്ച് സേവനദാതാക്കള്‍ രാജ്യത്തെ 98.91 ശതമാനം മൊബൈല്‍ ബ്രോഡ് ബാന്‍റ് കണക്ഷനുകള്‍ കൈകാര്യം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അതേ സമയം വയര്‍ ബ്രോഡ്ബാന്‍റ് കണക്ഷനില്‍ ബിഎസ്എന്‍എല്‍ ആണ് രാജ്യത്ത് മുന്നില്‍ 7.86 ദശലക്ഷം വയര്‍ഡ് ബ്രോഡ്ബാന്‍റ് കണക്ഷന്‍ ബിഎസ്എന്‍എല്ലിന് ഉണ്ട്. രണ്ടാം സ്ഥാനത്ത് എയര്‍ടെല്‍ ആണ് ഇവര്‍ക്ക് 2.49 ദശലക്ഷം കണക്ഷനാണ് ഉള്ളത്.

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

മീനങ്ങാടിയിൽ തേനീച്ചയുടെ ആക്രമണം; വിദ്യാർത്ഥികൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

മീനങ്ങാടി: മേപ്പേരിക്കുന്നിൽ തേനീച്ചയുടെ കൂട്ടമായ ആക്രമണത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൽപ്പറ്റയിലെയും ബത്തേരിയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൃഷ്ണഗിരി സ്വദേശികളായ സനൽ, രതീഷ് എന്നിവർ കൽപ്പറ്റയിലെ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭക്ഷ്യവിഷബാധ; 10 പേർ ചികിത്സ തേടി

അഞ്ചുകുന്ന്: ഭക്ഷ്യവിഷബാധയെ തുടർന്ന് 10 പേർ ചികിത്സ തേടി. കാട്ടിക്കുളംസ്വദേശിയും അഞ്ചു കുന്നിൽ താമസിക്കുന്നതുമായ രാഹുൽ പ്രസന്നൻ (32), ഭാര്യ അഞ്ജലി (28), കൂളിവയൽ സ്വദേശികളായ ചക്കിങ്ങൽ നാസർ (47), മക്കളായ മുഹമ്മദ് ഫാസിൽ

പോലീസ്- മോട്ടോർ വാഹന വകുപ്പുകളുടെ നീക്കങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചോർത്തി നൽകി ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

പുൽപ്പള്ളി: പോലീസ് മോട്ടോർ വാഹന വകുപ്പിൻ്റെയും വാഹന പരിശോധനയുടെയും മറ്റ് ഔദ്യോഗിക പ്രവർത്തനങ്ങളുടെയും വിവരങ്ങൾ യഥാസമയം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചോർത്തി നൽകിയ അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ. പെരിക്കല്ലൂർ, ചെറിയമുക്കാടയിൽ വീട്ടിൽ, ബിബിൻ ബേബി(42) സഹോദരൻബിജു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.