വെള്ളമുണ്ടഃ
പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
ആദരായനം പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. അക്ഷരായനം പുരസ്കാരം നേടിയ ലൈബ്രേറിയൻ എം.നാരായണനും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയെ എ പ്ലസായി ഉയർത്തുന്നതിന് പങ്കു വഹിച്ച സെക്രട്ടറിയായിരുന്ന എം.മണികണ്ഠൻ മാസ്റ്ററെയുമാണ് ആദരിച്ചത്.
കെ.കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ സുധീർ,സംസ്ഥാന കൗൺസിൽ അംഗം എം.സദാനന്ദൻ,പി.ടി സുഭാഷ്,വി.കെ ശ്രീധരൻ,എം.ശശി,ഷൈബി.എം,ജോയ് വി.ജെ,ഇബ്രാഹിം പള്ളിയാൽ,സാനു സൈമൺ,ധനേഷ്.കെ,എം.സുധാകരൻ,മിഥുൻ മുണ്ടക്കൽ,എം.മോഹന കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
എം.മണികണ്ഠൻ മാസ്റ്ററും എം.നാരായണനും മറുപടി പ്രസംഗം നടത്തി.