വസന്തകുമാർ സ്മാരക സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു.

മേപ്പാടി: പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ ജവാൻ വസന്തകുമാറിന്റെ സ്മരണാർത്ഥം വയനാട് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ വാഴക്കണ്ടി കോളനിയിൽ നിർമ്മാണം പൂർത്തിയാക്കിയ വസന്തകുമാർ സ്മാരക സാംസ്കാരിക നിലയം വസന്തകുമാറിന്റെ മക്കളായ അനാമികയും അമർദീപും ചേർന്ന് നാടിന് സമർപ്പിച്ചു. വാ ഴക്കണ്ടി കോളനി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്ന് പഠിക്കാനും കോളനിയിലെ ചടങ്ങുകൾ നടത്തുന്നതിനും വേണ്ടിയുള്ള ഒരു സാംസ്കാരിക നിലയം. വാഴക്കണ്ടി കോളനി ഉൾപ്പെടുന്ന പ്രദേശത്തെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കൂടിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മുന്നിൽ വിഷയം അവർ ധരിപ്പിച്ചിരുന്നു. ഇതേതുടർന്നാണ് വാർഷിക പദ്ധതിയിൽ സാംസ്കാരിക നിലയത്തിന് വേണ്ടി 10 ലക്ഷം രൂപ വകയിരുത്തി നിർമ്മാണ പൂർത്തീകരിച്ചത്. വൈദ്യുതീകരണത്തിന് അടക്കമുള്ള തുക അനുവദിക്കുകയും അതുകൂടി പൂർത്തിയാക്കിയതിന് ശേഷമാണ് സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തത്. വാഴക്കണ്ടി കോളനിയിൽ നടന്ന ചടങ്ങിൽ അഡ്വ. ടി. സിദ്ധിഖ് എം.എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ്, വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ, ജവാൻ വസന്തകുമാറിന്റെ കുടുംബാംഗങ്ങൾ, എന്നിവർ സംബന്ധിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.