മാനന്തവാടി മുൻ ലോക്കൽ കമ്മിറ്റി അംഗവും 1969 മുതൽ 52 വർഷക്കാലം പാർട്ടി അംഗവുമായിരുന്ന സ. അബ്ദുൽ ഖാദർ അനുസ്മരണം CPI(M) മാനന്തവാടി കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തി. CPI(M) വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പിവി സഹദേവൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മാനന്തവാടി മുനിസിപ്പാലിറ്റി സി. ഡി. എസ് തിരഞ്ഞെടുത്ത മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച കുടുംബശ്രീകൾക്ക്, സ. അബ്‌ദുൾ ഖാദർ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും പാർട്ടി മാനന്തവാടി ഏരിയ സെക്രട്ടറി എം രജീഷ് വിതരണം ചെയ്തു., ഏരിയ കമ്മിറ്റി അംഗം കെ എം വർക്കി മാസ്റ്റർ, മാനന്തവാടി ടൗൺ ലോക്കൽ സെക്രട്ടറി മനോജ് പാട്ടേട്ട് ബ്രാഞ്ച് സെക്രട്ടറി എം ജെ ദിലീപ്,ഷാജിബാബു എന്നിവർ പങ്കെടുത്തു, കെ കെ സധു സ്വാഗതവും കെ ഷാനവാസ് നന്ദിയും പറഞ്ഞു

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ
കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത് ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.