മുതിരേരി ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷ പരിപാടികൾ വിപുലമായി ആഘോഷിക്കും. 18ന് രാവിലെ മേൽശാന്തി സുരേന്ദ്രൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം വിശേഷാൽ പൂജകളും രാവിലെ ആറ് മണി മുതൽ മാതൃസമതി പ്രവർത്തകരും ഭക്ത ജനങ്ങളും ചേർന്ന് അഖണ്ഡനാമജപയജ്ഞവും വൈകുന്നേരം സഹസ്രദീപ സമർപ്പണവും ദീപാരാധനയും സർവ്വ ദുരിതനിവാരണത്തിനും രോഗശാന്തിക്കും ലോക ശാന്തിക്കും മാനവ ഐക്യത്തിനുമായി ആചാര്യൻ അജിത്ത്കുമാർ പിലാശ്ശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിളക്ക് പൂജയും, ശിവശക്തി ഭജൻസിന്റെ ഭക്തി ഗാനസുധയും , രാത്രി പന്ത്രണ്ട് മണിക്ക് കൊട്ടിയുർ മഹാദേവ ക്ഷേത്ര തന്ത്രി വര്യൻമാരുടെ നേതൃത്ത്വത്തിൽ നെയ്യാട്ടവും രാവിലെയും ഉച്ചയ്ക്കും രാത്രിയും അന്നദാനവും ഉണ്ടായിരിക്കും എന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ