കൽപ്പറ്റ : കേന്ദ സർക്കാർ ഇന്ത്യൻ സമ്പദ്ഘടനയെ കോർപറേറ്റുകൾക്ക് അടിയറ വെച്ച് പെട്രോൾ-ഡീസൽ-പാചക വാതക വില വർദ്ധിപ്പിക്കുകയും കേരളം ഭരിക്കുന്ന പിണറായി ഗവൺമെന്റ് അഴിമതിയും ധൂർത്തും നടത്തി ഖജനാവ് കാലിയാക്കി ബജറ്റിലൂടെ എല്ലാത്തിനും അധിക നികുതിഭാരം അടിചേൽപ്പിക്കുകയും പെട്രോളിനും ഡീസലിനും രണ്ട് ശതമാനം സെസ് ചുമത്തി ജനങ്ങളെ പൊറുതി മുട്ടിക്കുന്ന കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ജനവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി സുരേഷ് ബാബു ആവശ്യപ്പെട്ടു.
ഐ എൻ ടി യു സി കൽപ്പറ്റ റീജിനൽ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ തീജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ റീജിനൽ പ്രസിഡണ്ട് മോഹൻദാസ് കോട്ടക്കൊല്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി പി ആലി മുഖ്യപ്രഭാഷണം നടത്തി. ഗീരിഷ് കൽപ്പറ്റ, ഒ ഭാസ്കരൻ, രാജേന്ദ്രൻ കൽപറ്റ, താരിഖ് കടവൻ, രാധാ രാമസ്വാമി, ഒ വി റോയ് ,രാജു ഹെജമാടി, അജിത കൽപ്പറ്റ, എം ഉണ്ണികൃഷണൻ, ആയിഷ പള്ളിയാൽ എന്നിവർ സംസാരിച്ചു.