പുളിഞ്ഞാൽഃ ജി.എച്ച്.എസ് പുളിഞ്ഞാൽ ആറാമത് എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സല്യൂട്ട് സ്വീകരിക്കുകയും ഗാഡ് ഓഫ് ഓണർ പരിശോധികുകയു ചെയ്തു.
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള തലമുറയെ വാർത്തെടുക്കുവാൻ എസ്.പി.സി പരിശീലന പരിപാടിയിലൂടെ സാധിക്കുമെന്ന് പരേഡിനെ അഭിസംബോധന ചെയ്തു കൊണ്ട് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ സൃഷ്ടിക്കുവാനും എസ്.പി.സി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 43 കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഗിരീഷ് ബാബു പി.ടി, അസിസ്റ്റന്റ് സി.പി.ഒ സജിഷ കെ.എസ്,പരേഡ് കമാൻഡർ ആഷിറ കെ, സെക്കൻഡിങ് കമാൻഡർ നൂറ ഫാത്തിമ
എന്നിവർ പരേഡിന് നേതൃത്വം നൽകി.
പരേഡ് കമാൻഡർമാർ,,പ്ലാറ്റൂൺ കമാൻഡർമാർ,കേഡറ്റുകൾ,സി.പി.ഒമാർ എന്നിവർക്കുള്ള മോമെന്റോകളും ചടങ്ങിൽ വിതരണം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാരദ അത്തിമറ്റം,ഷൈജി ഷിബു
വെള്ളമുണ്ട സ്റ്റേഷൻ എ.എസ്.ഐ മൊയ്‌തു കെ ,
എസ്.സി.പി.ഒ ഗീത സി.വി,അബ്ദുൽ അസീസ് ടി,സുഹാസ്.വി,ഹെഡ് മിസ്ട്രസ് ഉഷാ കുമാരി പി.കെ,ബിന്ദു ബി.ആർ,രോഹിത് എം.കെ
തുടങ്ങിയവർ സംസാരിച്ചു.