മുംബൈ∙ നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍ വിവാഹിതയായി. സമാജ്‌വാദി നേതാവ് ഫഹദ് അഹമ്മദിനെയാണ് സ്വര വിവാഹം ചെയ്തത്. മഹാരാഷ്ട്രയിലെ സമാജ്‌വാദി പാർട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റാണ് ഫഹദ്.
ട്വിറ്ററിലൂടെ തങ്ങളുടെ പ്രണയ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് തന്റെ വിവാഹം കഴിഞ്ഞതായി സ്വര അറിയിച്ചത്. ജനുവരി ആറാം തിയതി സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം തങ്ങള്‍ വിവാഹിതരായെന്ന് സ്വര കുറിച്ചു. ഇരുവരുടെയും പ്രണയകഥ പറയുന്ന വിഡിയോയും നടി പങ്കുവച്ചു.
‘ചിലപ്പോൾ നിങ്ങളുടെ തൊട്ടടുത്ത് ഉണ്ടായിരുന്ന എന്തെങ്കിലും നിങ്ങൾ ദൂരവ്യാപകമായി തിരയുന്നു. ഞങ്ങൾ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങൾ ആദ്യം കണ്ടെത്തിയത് സൗഹൃദമാണ്. എന്നിട്ട് ഞങ്ങൾ പരസ്പരം കണ്ടെത്തി! എന്റെ ഹൃദയത്തിലേക്ക് സ്വാഗതം ഫഹദ് സിരാർ അഹമ്മദ്. ഇത് കുഴപ്പം നിറഞ്ഞതാണ്, പക്ഷേ ഇത് നിങ്ങളുടേതാണ്!’– സ്വര വിഡിയോയ്ക്കൊപ്പം കുറിച്ചു.

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.