ജോസ്‌ കെ മാണി എൽഡിഎഫിനൊപ്പം; രാജ്യസഭാംഗത്വം രാജിവെച്ചു.

കോട്ടയം:കേരള കോൺഗ്രസ്‌ എം എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കുമെന്ന്‌ ജോസ്‌ കെ മാണി പ്രഖ്യാപിച്ചു. അതോടൊപ്പം രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉപാധികളില്ലാതെയാണ്‌ മാറുന്നത്‌. കേരള കോൺഗ്രസിന്റെ നിലപാടാണ്‌ ഇപ്പോൾ അറിയിച്ചതെന്നും മറ്റ്‌ കാര്യങ്ങൾ എൽഡിഎഫുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും പറഞ്ഞു.

കോൺഗ്രസിൽനിന്ന്‌ കടുത്ത അനീതിയാണ്‌ മാണിസാറിന്റെ പാർടി നേരിട്ടത്‌. 38 വർഷത്തിനപ്പുറം യുഡിഎഫ്‌ കെട്ടിപ്പടുത്തത്‌ കെ എം മാണിയാണ്‌. അദ്ദേഹത്തിന്റെ പാർടിയേയും പാർടിക്കൊപ്പം നിൽക്കുന്ന ജനവിഭാഗങ്ങളേയുമാണ്‌ കോൺഗ്രസിലെ ചിലർ അപമാനിച്ചത്‌. കോൺഗ്രസിലെ ചില കേന്ദ്രങ്ങൾ തങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചു. പി ജെ ജോസഫിനൊപ്പം ചേർന്ന്‌ പിന്നിൽ നിന്ന്‌ കുത്തുകയാണ്‌ ഉണ്ടായത്‌.
പി ജെ ജോസഫ്‌ പാർടി പിടിച്ചെടുക്കാനാണ്‌ നോക്കിയത്‌. തന്നെ വ്യക്‌തിപരമായി അപമാനിച്ചു. പാർടിയെ ഹൈജാക്ക്‌ ചെയ്യാൻ ശ്രമിച്ചു . അപ്പോളെല്ലാം കോൺഗ്രസ്‌ നേതാക്കൾ മൗനം പാലിച്ച്‌ ജോസഫിനെ സഹായിച്ചു. മാണി സാറിനെ ചതിച്ചവർക്കൊപ്പം ആരും പോകില്ലെന്നും ആത്‌മാഭിമാനം നഷ്‌ടപ്പെടുത്തി ഒരിടത്തും നിൽക്കില്ലെന്നും ജോസ്‌ കെ പറഞ്ഞു.

ഓഡിറ്റോറിയം ഉദ് ഘാടനം നാളെ

വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ

മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 195 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് ജസീം ആണ് അറസ്റ്റിൽ ആയത്. കേസിൽ ഒരാൾ നേര ത്തെ പിടിയിലായിരുന്നു.

ചേരമ്പാടിയിൽ വാഹനാപകടം ഒരാൾ മരിച്ചു

ചേരമ്പാടി:തൃശൂരിൽ നിന്നും ബത്തേരിയിലേക്ക് വരികയാ യിരുന്ന കെ എസ് ആർ ടി സി ബസ്സും സ്കൂട്ടി യുമായി കൂട്ടിയിടിക്കുകയായിരുന്നു. ചേരമ്പാടി പള്ളിക്ക് സമീപം രാത്രി 9.30 നായിരുന്നു അപകടം. ചേരമ്പാടി സ്വദേശി പ്രിൻസ് ആണ്

ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പ് അജ്നാസിന് വെങ്കല മെഡൽ

കൂളിവയൽ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു എം ഒ ഐജി ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി അജ്നാസിന് വെങ്കല മെഡൽ

പച്ചത്തേയിലക്ക് 14.26 രൂപ

ജില്ലയില്‍ പച്ചത്തേയിലയുടെ ഒക്റ്റോബർ മാസത്തെ വില 14.26 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്നും അസിസ്റ്റന്റ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടത്തിൽവയൽ, നാരോകടവ് പ്രദേശങ്ങളിൽ നാളെ (നവംബർ 3) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.