‘ഇതുപോലൊരു വിവാഹക്കഥ വേറെ കേട്ടുകാണില്ല’; അപൂര്‍വസംഭവം ശ്രദ്ധേയമാകുന്നു

ഓരോ ദിവസവും വ്യത്യസ്തമായതും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വാര്‍ത്തകള്‍ നാം കാണുകയും കേള്‍ക്കുകയും വായിച്ചറിയുകയും ചെയ്യുന്നു. ഇക്കൂട്ടത്തില്‍ രസകരമായ പല സംഭവങ്ങളും ഉള്‍പ്പെടാറുണ്ട്. അതുപോലെ തന്നെ അസാധാരണമായ സംഭവവികാസങ്ങളും വാര്‍ത്തകളില്‍ എളുപ്പത്തില്‍ ഇടം നേടുകയും ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യാറുണ്ട്.

സമാനമായ രീതിയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ബീഹാറില്‍ നിന്നുള്ള ഒരു വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത. എന്താണ് ഈ വിവാഹത്തിന് ഇത്ര പ്രത്യേകതയെന്ന് ആരിലും സംശയം തോന്നാം. തീര്‍ത്തും വ്യത്യസ്തമായ വിവാഹം തന്നെയാണിത്. എന്തെന്നാല്‍ ഇതിലെ വരനും വധുവും തമ്മില്‍ നേരത്തെ തന്നെ ഒരു ബന്ധമുണ്ട്. ഇദ്ദേഹത്തിന്‍റെ മുൻഭാര്യ തന്‍റെ കാമുകനൊപ്പം ഒളിച്ചോടിപ്പോയതാണ്. ഇപ്പറഞ്ഞ കാമുകന്‍റെ ഭാര്യയെ ആണ് ഇദ്ദേഹം വിവാഹം കഴിക്കുന്നത്.
അതായത് പ്രണയത്തെ തുടര്‍ന്ന് ഒളിച്ചോടിയവരുടെ പങ്കാളികള്‍ തമ്മിലുള്ള വിവാഹം! ഏറെ വ്യത്യസ്തമായ ഈ തീരുമാനത്തിന് വലിയ വാര്‍ത്താശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. ബീഹാറിലെ കാഗരിയയിലാണ് സംഭവം.

2009ലാണ് നീരജിന്‍റെയും റൂബി ദേവിയുടെയും വിവാഹം കഴിയുന്നത്. ഇവര്‍ക്ക് നാല് മക്കളുമുണ്ട്. 2022 ഫെബ്രുവരിയില്‍ പക്ഷേ റൂബി ദേവി മുകേഷ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ശേഷം ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. ഭാര്യയെ വിട്ടുകിട്ടാൻ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അതില്‍ തനിക്ക് അനുകൂലമായ നടപടിയൊന്നും ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് മുകേഷിന്‍റെ ഭാര്യയെ തന്നെ വിവാഹം കഴിക്കാൻ നീരജ് തീരുമാനിക്കുകയായിരുന്നു. യാദൃശ്ചികമെന്നോണം ഇവരുടെ പേരും റൂബി എന്ന് തന്നെയാണത്രേ. ഇവര്‍ക്ക് നേരത്തെ രണ്ട് മക്കളുമുണ്ട്.
ഒരു മാസം മുമ്പാണ് നീരജിന്‍റെയും റൂബിയുടെയും വിവാഹം കഴിഞ്ഞത്. എന്നാലിപ്പോഴാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാകുന്നത്. സംഭവത്തിന് ട്രോളുകളും പരിഹാസവുമെല്ലാം ലഭിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം പേര്‍ ഇവരുടെ തീരുമാനത്തെ അനുകൂലിക്കുക തന്നെയാണ്. അതോടൊപ്പം തന്നെ ബന്ധങ്ങളിലെ വിള്ളലുകള്‍ കുട്ടികളെ ബാധിക്കാതിരിക്കാനാണ് ഏറെ ശ്രദ്ധിക്കേണ്ടത് എന്ന നിര്‍ദേശവും മിക്കവരും നല്‍കുന്നു.

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും നിരോധനം പിൻവലിച്ചു.

ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ,

ചൂരൽമല – മുണ്ടക്കൈ പ്രദേശത്ത് നിരോധനം പിൻവലിച്ചു

ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ മുണ്ടക്കൈ – ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനം പിൻവലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. മേപ്പാടി ഗ്രാമ

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കർക്കിടക മാസം തുടങ്ങിയതുമുതൽ കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ

ഹോസ്റ്റൽ വാർഡൻ നിയമനം

സുൽത്താൻ ബത്തേരി പട്ടിക വർഗ്ഗ വികസന ഓഫീസിന് കീഴിലെ  പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക്  ഹോസ്റ്റൽ വാർഡനെ ദിവസവേതനത്തിന് നിയമിക്കുന്നു. ബി.എഡ് യോഗ്യതയുള്ള 20- 45 നും മധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാരായ യുവതി – യുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ

വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രധാന കെട്ടിടത്തില്‍ നിന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് ഏട്ടിന് ഉച്ചയ്ക്ക് ഒന്നിനകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ പോളിടെക്‌നിക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.