വയനാട്ടില്‍ കാസര്‍ഗോഡ് സ്വദേശികള്‍ക്ക് വില്‍പ്പന നടത്താന്‍ എത്തിച്ച തിമിംഗല ചര്‍ദ്ദി പിടിച്ചു; രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: മീനങ്ങാടിക്കടുത്ത കാര്യമ്പാടിയില്‍ വില്‍പ്പന നടത്താന്‍ എത്തിച്ച തിമിംഗല ചര്‍ദ്ദി (ആംബര്‍ ഗ്രീസ്)യുമായി രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിലായി. കോഴിക്കോട് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ ഫ്ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമനും കല്‍പറ്റ, കാസര്‍ഗോഡ്, കണ്ണൂര്‍ ഫ്‌ളെയിങ് സ്‌ക്വാഡ് ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൊറ്റിമുണ്ടയിലുള്ള ഹോംസ്റ്റേയുടെ മുന്‍പില്‍ നിന്നും പത്ത് കിലോ ആംബര്‍ഗ്രീസുമായി കാര്യമ്പാടി സ്വദേശിയായ വി.ടി. പ്രജീഷ്, മുട്ടില്‍ കൊളവയല്‍ സ്വദേശി കെ. രെബിന്‍ എന്നിവര്‍ പിടിയിലായത്. കാസര്‍ഗോഡ് സ്വദേശികള്‍ക്ക് വില്‍പ്പന നടത്താനായി കണ്ണൂരില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിയില്‍ നിന്നും കൊണ്ട് വന്നതാണ് തിമിംഗല ചര്‍ദ്ദിയെന്ന് പ്രതികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നിലുള്‍പ്പെടുത്തി സംരക്ഷിച്ച് വരുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടമാണ് തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രീസ്. ഇത് വില്‍പ്പന നടത്തുന്നത് 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വന്‍വില ലഭിക്കുമെന്ന വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് പലരും ആംബര്‍ഗ്രീസ് വില്‍പ്പനക്ക് ശ്രമിക്കുന്നത്. ഡി.എഫ്.ഒ ക്ക് പുറമെ റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍മാരായ എം.പി. സജീവ്, വി. രതീശന്‍, കെ. ഷാജീവ്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍മാരായ കെ.വി.ആനന്ദന്‍, അരവിന്ദാക്ഷന്‍ കണ്ടോത്ത്പാറ, എ അനില്‍കുമാര്‍, കെ ചന്ദ്രന്‍ കെ.ബീരാന്‍കുട്ടി, ടി. പ്രമോദ്കുമാര്‍, ഒ സുരേന്ദ്രന്‍, ബി.എഫ്.ഒ മാരായ പി. ശ്രീധരന്‍, എ.ആര്‍. സിനു, ജസ്റ്റിന്‍ ഹോള്‍ഡന്‍ ഡി റൊസാരിയോ, കെ ആര്‍ മണികണ്ഠന്‍, വി പി വിഷ്ണു, ശിവജി ശരണ്‍, ഡ്രൈവര്‍ പി. പ്രദീപ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ

വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രധാന കെട്ടിടത്തില്‍ നിന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് ഏട്ടിന് ഉച്ചയ്ക്ക് ഒന്നിനകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ പോളിടെക്‌നിക്ക്

ഹോസ്റ്റൽ വാർഡൻ നിയമനം

സുൽത്താൻ ബത്തേരി പട്ടിക വർഗ്ഗ വികസന ഓഫീസിന് കീഴിലെ  പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക്  ഹോസ്റ്റൽ വാർഡനെ ദിവസവേതനത്തിന് നിയമിക്കുന്നു. ബി.എഡ് യോഗ്യതയുള്ള 20- 45 നും മധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാരായ യുവതി – യുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം.

മുട്ടിൽ ഡബ്ല്യൂ.ഒ.സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി.എ.എസ്.എൽ.പി/എം .എ.എസ്.എൽ.പി/എം.എസ് സി. സ്പീച്ച് പാത്തോളജിസ്റ്റ് യോഗ്യതയുള്ളവർ  ജൂലൈ 29 നകം wmospecials@gmail.com ലോ 9744067001, 9744312033 നമ്പറുകളിലോ ബന്ധപ്പെടണം.

കഞ്ചാവുമായി ഒരാൾ പിടിയിൽ

തിരുനെല്ലി: കഞ്ചാവുമായി ഒരാൾ പിടിയിൽ. മാനന്തവാടി, എടവക, വേരോട്ട് വീട്ടിൽ, മുഹമ്മദ് വേരോട്ട്(46) നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്. ബാവലി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ

വിൽപ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വിൽപ്പനക്കും ഉപയോഗത്തി നുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറ ത്തല വീട്ടിൽ,അമൽ ശിവൻ (30)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.