ടികംഗഢ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ടികംഗഡിലെ ജതാര റോഡിൽ വാഹനം മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കാർ അമിത വേഗത്തിലായിരുന്നതിനാൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് മരത്തിലിടിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ജില്ലയിലെ രാജ്‌നഗർ ഗ്രാമത്തിലെ ടികാംഗഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മരിച്ചവരും പരിക്കേറ്റവരും മാവായി ഗ്രാമത്തിലെ ഒരേ കുടുംബത്തിലുള്ളവരാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







