ബത്തേരി : സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ രണ്ടാം വർഷ വിദ്യാർത്ഥികൾ തികച്ചും വ്യത്യസ്തമായ വർണശമ്പളമായ യാത്രയപ്പ് യോഗം സംഘടിപ്പിച്ചു .നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി കെ സഹദേവൻ , മുഹമ്മദ് ഖൈസ് എന്ന വിദ്യാർത്ഥി , പി ടി എ , എം പി ടി എ , എസ് എം സി , എസ് പി ജി , രക്ഷിതാക്കൾ , അധ്യാപകർ , തുടങ്ങിയ എല്ലാവരെയും ചേർത്ത്പിടിച്ചു തികച്ചും സമാദാനപരവും സന്തോഷകരവുമായി നടത്തിയ ചടങ്ങിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു . വിദ്യാർത്ഥികൾ വിദ്യാലയനുഭവങ്ങൾ പങ്കുവെച്ചും , കലാപരിപാടികളും , നാസിക്ഡോൾ ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങളുമായി തികച്ചും വ്യത്യസ്തമായി നടത്തിയ യാത്രയയപ്പു യോഗത്തിൽ പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ , പി ടി എ പ്രസിഡന്റ് അസീസ് മാടാല, എസ് എം സി ചെയർമാൻ പി കെ സത്താർ , രാജു സെബാസ്റ്റ്യൻ , അനിത പി സി , തോമസ് വി വി, ദീപ വി എസ് , സബിത കെ എന്നിവർ സംസാരിച്ചു . യാത്രയപ്പ് യോഗത്തിനു സ്‌കൂൾ ചെയർമാൻ ഷാദിൻ ഫർഹാൻ , അതുൽ സെബാസ്റ്റ്യൻ , അർച്ചന സി എസ് , സന മറിയം എന്നിവർ നേതൃത്വം നൽകി .

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസാമാസം കയ്യിൽക്കിട്ടുക 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ
ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ







