പടിഞ്ഞാറത്തറ എയുപി സ്കൂന്റെ 69-ആം
വാര്‍ഷികാഘോഷം ഇന്ന് 6 മണിക്ക് സ്കൂളിൽ നടക്കും.വാർഷികത്തോട് അനുബന്ധിച്ച് സാംസ്‌കാരിക സംഗമം, സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം,
വിരമിക്കുന്ന ടി.എം ഗീത ടീച്ചർക്കുള്ള യാത്രയയപ്പ്,സി.എം പുരുഷോത്തമൻ മാസ്റ്റർ എൻഡോവ് മെന്റ് വിതരണം, കുട്ടികളുടെ കലാസന്ധ്യ എന്നിവ നടക്കും.സ്കൂൾ
വാര്‍ഷികാഘോഷത്തിന് പങ്കെടുക്കാൻ സാധിക്കാത്ത രക്ഷിതാക്കൾക്കും
മറ്റുമായി പരിപാടികൾ ഫാസ്റ്റ് ലൈവ് മീഡിയ യൂട്യൂബ് ചാനലിലൂടെ
തത്സമയം കാണുവാനുള്ള സംവിധാനമാണ് സ്കൂൾ അധികൃതർ ഒരുക്കിയിരിക്കുന്നത്.
സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം മുൻ എം.എൽ.എ സികെ ശശിന്ദ്രനാണ് നിർവഹിക്കുക.

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു.







