മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഋഷഭ’യുടെ പ്രഖ്യാപനം സിനിമാപ്രേമികൾ ഒരേപോലെ ഏറ്റെടുത്തതാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സിനിമയുടെ തിരക്കഥ പൂർത്തിയായതായും സൂചനകളുണ്ട്.
കഴിഞ്ഞ വർഷമായിരുന്നു ഋഷഭയുടെ പ്രഖ്യാപനം മോഹൻലാൽ നടത്തിയത്. ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണ്. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തലമുറകളുടെ കഥ പറയുന്ന ചിത്രത്തിൽ ഒരു പിതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുക. അദ്ദേഹത്തിന്റെ മകനായി ഒരു പ്രമുഖ തെലുങ്ക് നേടാനാകും എത്തുക എന്നും സൂചനകളുണ്ട്.








