മാനന്തവാടി കബനി വാലി റോട്ടറി അംഗങ്ങൾ കേരള സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി അവയവദാന സമ്മതപത്രം നൽകി.
റോട്ടറി ക്ലബ്ബിൻ്റെ ഗവർണ്ണർ വിസിറ്റിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ റോട്ടറി 3204 ഡിസ്ട്രിക്ട് ഗവർണ്ണർ റൊട്ടേറിയൻ പ്രമോദ് നായനാരിൽ നിന്നും അംഗങ്ങളുടെ സമ്മതപത്രം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ ഷിനോജ് കെ.എം. ഏറ്റുവാങ്ങി.
ചടങ്ങിൽ വെച്ച് പുൽപളളി കൃപാലയ ഹോം, സ്നേഹദീപം ജീവകാരുണ്യ സംഘം എന്നിവക്ക് വീൽചെയർ കൈമാറി. കബനിവാലി പ്രസിഡണ്ട് കെ.ജി. സുനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജോഷ് മാനുവൽ, കെ.പി രവീന്ദ്രനാഥ്, അഡ്വ .ഷൈജു മാണിശേരി, ഡിഗോൾ തോമസ്, റെജി എം.ഒ എന്നിവർ പ്രസംഗിച്ചു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







