കട്ടയാട്:
യേശുദാസൻ മാസ്റ്റർ മെമ്മോറിയൽ വനിതാ ചാരിറ്റബിൾ ട്രസ്റ്റും, അച്ചാണി കുടുംബശ്രീയും, പെൻഷനേഴ്സ് അസോസിയേഷനും സംയുക്തമായി
ഏഴേനാലിൽ സംഘടിപ്പിച്ച
സാമ്പത്തിക വിദ്യാഭ്യാസ ശിൽപ്പശാല വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വിജയമ്മ യേശുദാസ് അധ്യക്ഷത വഹിച്ചു. മുൻജില്ലാ പഞ്ചായത്ത് അംഗം കാതറിൻ ടീച്ചർ,എം. മുരളീധരൻ മാസ്റ്റർ, എം മോഹന കൃഷ്ണൻ, കെ ടി രവീന്ദ്രൻ മാസ്റ്റർ,മനു, ത്രേസ്യ ടീച്ചർ, നസീമ, എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.
വിജയമ്മ യേശുദാസിൻ്റെ നേതൃത്വത്തിലുള്ള വനിതാ ട്രസ്റ്റ് മികച്ച പ്രവർത്തനങ്ങളാണ് പ്രദേശത്ത് നടത്തുന്നത്.








