വയനാട് ജില്ല തദ്ദേശ സ്വയംഭരണ വകുപ്പും കേന്ദ്രവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റയും (RGSA) നേതൃത്വത്തിൽ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്ന വാട്ടർ സഫിഷ്യന്റ് പഞ്ചായത്ത് എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി മാർച്ച് 22 2023 ലോകജല ദിനത്തിൽ “തണ്ണീർക്കണ്ണി- കരുതാം നാളേക്കായ്” എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ഷാജി ജോസഫ് ചെറുകര കുന്നേൽ,ഡെപ്യൂട്ടി ഡയറക്ടർ പി ജയരാജൻ, അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, ജില്ല ആർജിഎസ് എ ഡി.പി.എം അനീഷ് ജെ എൽ, ആർ ജി എസ് എ ബ്ലോക്ക് ഓർഡിനേറ്റർമാർ വകുപ്പ് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.