ഉണർവ് 2023 നായനാർ സ്മാരക ട്രൈബൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വോളിബോൾ ടൂർണമെൻ്റിൻ്റെ ഭാഗമായ സമ്മാനകൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ എൽഇഡി ടിവി ലഭിച്ച സൂപ്പർ ട്രേഡിങ്ങ് കമ്പനി ഉടമസ്ഥനായ ഹബീബ് ടിവി പടിഞ്ഞാറത്തറ കുറുമണിയിലെ അംഗൺവാടിക്ക് കൈമാറി. അംഗൺവാടി ഹെൽപ്പർ നളിനി ,ടീവി ഏറ്റുവാങ്ങി. ചടങ്ങിൽ ബെന്നി പി.കെ അദ്ധ്യക്ഷനായി.വായനശാല പ്രസിഡൻ്റ് എം .ജി സതീഷ് കുമാർ വി കെ ശശികുമാർ എന്നിവർ സംസാരിച്ചു. സുനീഷ് പി.ബി സ്വാഗതവും പ്രതാപൻ എം.ബി നന്ദിയും പറഞ്ഞു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാറ്റാടി കവല, നടവയൽ ടൗൺ, നടവയൽ പള്ളി, ഓശാന ഭവൻ, പാടിക്കുന്ന്, പുളിക്കം കവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എ.കെ.ജി, മണൽവയൽ, എരട്ടമുണ്ട, ആലുങ്കൽ







