കുപ്പാടിത്തറ :
മുണ്ടക്കുറ്റി
മൂൺലൈറ്റ് എൽ.പി സ്കൂൾ
71-ആം വാർഷികാഘോശവും
സ്കൂളിലെ പുതുതായി നിർമിച്ച കെട്ടിട ഉദ്ഘാടനവും
നാടിന്റെ ഉത്സവമായി മാറി.
അഡ്വ.ടി.സിദ്ധിഖ് എംഎൽഎ ആണ് പുതിയ കെട്ടിട ഉദ്ഘാടനം നിർവഹിച്ചത് . പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷത വഹിച്ചു .
വാർഷികതോടനുബന്ധിച്ച് ഹെഡ് മാസ്റ്റർ അബ്ദുൾ റഫീഖ് സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. കെ അബ്ദുൾ റഹ്‌മാൻ പടിഞ്ഞാറത്തറ വൈ. പ്രസിഡന്റ് ഗിരിജ കൃഷ്ണ എന്നിവർ പി. ടി. എ ഭാരവാഹികളെ ആദരിച്ചു.
വി. മോഹനൻ, ജസീല റംലത്ത് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
ജനപ്രതിനിധികളായ ബുഷ്റ വൈശ്യൻ, നിഷമോൾ, റഹ്മത്ത്, ബഷീർ. കെ. പി, കെ.സി ജോസഫ് മാസ്റ്റർ, സുലൈമാൻ പി. കെ, ആർ. കെ. ഇബ്രാഹിം, സൂപ്പി വി.പി, ജോസഫ് പുല്ലുമാരിയിൽ, ജോയി പി.എം, മൊയ്തു. ടി, കെ.ഡി. ശശി
തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
പ്രീപ്രൈമറി, സ്കൂൾ വിദ്യാർത്ഥികളുടെയും പൂർവ്വ
വിദ്യാർത്ഥികളുടെയും
കലാ പരിപാടികൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.
പിടിഎ പ്രസിഡന്റ് ശങ്കരൻ കുട്ടി സ്വാഗതവും,
പ്രോഗ്രാം കൺവീനറൂം അദ്ധ്യാപകനുമായ ജെറ്റിഷ് ജോസ്
നന്ദിയും രേഖപ്പെടുത്തി.
വാര്‍ഷികാഘോഷ പരിപാടികൾ ലോകത്ത് എവിടെ നിന്നും ജനങ്ങൾക്ക്
ഫാസ്റ്റ് ലൈവ് മീഡിയ യൂട്യൂബ് ചാനലിലൂടെ
തത്സമയം കാണുവാൻ ഉള്ള സംവിധാനമാണ് സ്കൂൾ അധികൃതർ ഇത്തവണ ഒരുക്കിയിരുന്നത്.

വയനാട് ചുരം: യാത്രാദുരിതം – പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത
മാനന്തവാടി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും, ഇതിനൊരു